Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ



🔻തിരഞ്ഞെടുപ്പ് പഠനത്തില് ഗവേഷണ ഫെലോഷിപ്പ്; ജൂണ് 25 വരെ അപേക്ഷിക്കാം
▪️ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.തിരഞ്ഞെടുപ്പ് പഠനത്തിൽ (സിഫോളജി) തത്‌പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.
▪️ 50,000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകൾ ജൂൺ 25-നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: [email protected].

🔻കേരള ഫാഷന് ടെക്‌നോളജി ഇന്സ്റ്റിറ്റ്യൂട്ടില് ഡിസൈന് ബിരുദ പഠനം
▪️ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (ഐ.എഫ്.ടി.കെ.) കൊല്ലം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) യുടെ സഹകരണത്തോടെ നടത്തുന്ന ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.)-ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. നാലുവർഷമാണ് കോഴ്സ് ദൈർഘ്യം.
▪️ അപേക്ഷ https://www.iftk.ac.in/ വഴി ഓൺലൈനായി ജൂൺ 15വരെ നൽകാം.

🔻 മിലിറ്ററി കോളേജ് പ്രവേശനം
▪️ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 21 വരെ നീട്ടി. www.rimc.gov.in

🔻 ബംഗളുരുവിൽ മസ്തിഷ്ക ഗവേഷണം
▪️ ബാംഗ്ലൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് പി എച്ച് ഡി പ്രോഗ്രാം പ്രവേശനത്തിന് 14 വരെ അപേക്ഷ സ്വീകരിക്കും. സയൻസ് മാസ്റ്റർ ബിരുദമോ /മെഡിസിൻ /എൻജിനീയറിങ്/ ടെക്നോളജി/ ഫാർമസി/ വെറ്ററിനറി വിഷയങ്ങളിലെ നാല് വർഷത്തെ എങ്കിലും ബിരുദമോ വേണം. അവസാനവർഷകാർക്കും അപേക്ഷിക്കാം
▪️ കൂടുതൽ വിവരങ്ങൾക്ക് www.cbr.iisc.ac.in


🔻 ദിവ്യാംഗ്ജന് സ്ഥാപനങ്ങളില്‍ യു.ജി., പി.ജി. പ്രവേശനം
▪️ കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ (ദിവ്യാംഗ്ജൻ) കീഴിലുള്ള മുൻനിര സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
▪️ ബിരുദ, പി.ജി. പ്രോഗ്രാമുകളിലേക്ക് www.svnirtar.nic.in വഴി ജൂൺ 15വരെ അപേക്ഷിക്കാം.

🔷കരിയർ അവസരങ്ങൾ🔷

🔻IBPS : 10,493 ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു
▪️ ഐ.ബി.പി.എസ് ക്ലാർക്ക്, ഐ.ബി.പി.എസ് പി.ഒ തസ്തികകളിലായി ആകെ 10,493 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള ഗ്രീമീണ ബാങ്കുകളിലായിരിക്കും നിയമനം.
▪️ഓഫീസർ സ്കെയിൽ-1 (പി.ഒ), ഓഫീസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ക്ലാർക്ക്), ഓഫീസർ സ്കെയിൽ 2, 3 എന്നീ തസ്തികകളിലേക്കുള്ള അപേക്ഷ ഐ.ബി.പി.എസ് ആരംഭിച്ചു. താൽപ്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം.. അപേക്ഷിക്കാനായി ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
▪️ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 28.

🔻 വനിതാ മിലിറ്ററി പോലീസിൽ ഒഴിവ്
▪️ സേനയിൽ വനിതാ മിലിറ്ററി പോലീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 100 ഒഴിവുകളാണുള്ളത്. യോഗ്യത പത്താം ക്ലാസ്, എല്ലാ വിഷയത്തിനും കുറഞ്ഞത് 33 ശതമാനം മാർക്കും ആകെ കുറഞ്ഞത് 45 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പതിനേഴര – 21 വയസും, 2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
▪️ വിശദമായ വിവരങ്ങൾക്ക് www.joinindianarmy.nic.in സന്ദർശിക്കുക അവസാന തീയതി ജൂലൈ 20

🔻DSSSB നിരവധി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു
▪️ TGT, Assistant Teacher, LDC, Counselor, Head Clerk, പത്വരി തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം
▪️ മാസ ശമ്പളം: 34,800 രൂപ വരെ
▪️ യോഗ്യത: മിനിമം പത്താം ക്ലാസ്സ് മുതൽ, അവസാന തിയതി ജൂലൈ 23
▪️ അപേക്ഷ സമർപ്പിക്കാൻ https://dsssb.delhi.gov.in/home/Delhi-Subordinate-Services-Selection-Board

🔻പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവരെ ഇന്ത്യൻ എയർഫോഴ്സ് വിളിക്കുന്നു.
▪️ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് ഇന്ത്യൻ എയർഫോഴ്സിൽ അവസരം.
▪️ ഡ്രൈവർ, കുക്ക്, പ്യൂൺ, എൽ ഡി ക്ലർക്ക്, ടൈപ്പിസ്റ്റ്, ആശാരി, സ്റ്റോർകീപ്പർ തുടങ്ങിയവയിലാണ് ഒഴിവുകൾ. കേരളത്തിലടക്കം 1524 ഒഴിവുകളാണുള്ളത്. ഓഫ്‌ലൈൻ ആയി വേണം അപേക്ഷിക്കാൻ.
▪️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 21. വിവരങ്ങൾക്ക്, https://indianairforce.nic.in/

🔻NCESS ൽ ഒഴിവുകൾ
▪️ കേന്ദ്രസർക്കാർ സ്ഥാപനമായ Nation centre for Earth science studies, ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനമിറക്കി. കേരളത്തിലാണ് അവസരം അപേക്ഷാഫീസ് ഇല്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 7.
▪️ വിശദ വിവരങ്ങൾക്ക് https://www.ncess.gov.in/notifications/vacancies.html









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!