ദേശീയ ട്രൈബ്യൂണൽ ഉത്തരവ് ഏലം മേഖലക്ക് തിരിച്ചടിയെന്ന് മുൻ എം പി ജോയിസ് ജോർജ്

മുണ്ടിയെരുമ സ്വദേശിയുടെ പരാതിയിൽ ഏലം മേഖല ക്കൊന്നാകെ ഏലം ഡ്രയർ യാർഡ് നിർമ്മിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്ര സംസ്ഥാന സർക്കാരിന് നിർദ്ദേശം ലഭിച്ചത്. ദേശീയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഏലം മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണന്ന് ജില്ലാ കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
7 മാസം മുമ്പാണ് ഏലം ഡ്രയറുകൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്ന് കാണിച്ച് മുങ്ങിയെരുമ സ്വദേശി ദേശീയ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതോടെ ഏലം ഡ്രയറുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. കഴിഞ്ഞ 12 ന് കേസിൽ വാദം കേട്ട ട്രൈബ്യൂണൽ പ്രശ്നത്തെപ്പറ്റി പഠിക്കാനും ഏലം മേഖലക്കാകെ ഒരു ഏലം ഡ്രയർ യാർഡ് നിർമ്മിക്കുന്നതിനെപ്പറ്റി ആലോചിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. ഇത് മേഖലക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഡ്രയറുകൾ മലിനീകരണം ഉണ്ടാക്കുന്നില്ലന്ന് റിപ്പോർട്ട് നൽകിട്ടും ട്രൈബ്യൂണൽ ഇതൊന്നും പരിഗണിക്കാതെ ഡ്രയറുകളിലെ ഇന്ധനം പ്രവർത്തന രീതി ഇതെല്ലാം ചോദിച്ച് പുതിയ റിപ്പോർട്ടുകൾ ചോദിക്കുകയാണ്
7 മാസം മുമ്പ് മുണ്ടിയെരുമ സ്വദേശിയുടെ പരാതിയിൽ കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ നേതാക്കളും ചില പഞ്ചായത്തുകളും കക്ഷി ചേർന്നിരുന്നു.കാർഡമം ഡ്രയർ ഓണേഴ്സ് അസോസിയേഷൻ നേതാക്കൾക്ക് ഹാജരാവുന്നത് മുൻ എം പി ജോയിസ് ജോർജാണ്. പരാതിക്കാരൻ പരാതി നൽകിയ ശേഷം പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇത് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേസ് ഇപ്പോഴും ഡ്രൈബ്യൂണലിൽ നടന്ന് വരുകയാണ്
ഏലം മേഖലക്ക് വലിതിരിച്ചടിയുണ്ടാക്കുന്നതാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ഏലം മേഖലക്കായി ഒരു ഡ്രയർയാർഡ് എന്നത് കർഷകർക്ക് തിരിച്ചടിയാകും. ഡ്രയർ അസോസിയേഷൻ നേതാക്കളായ ദീപു കെ ടി , സന്തോഷ് വി പി , തേമസ് കപ്പലാംമൂട്ടിൽ, മാത്യു വാരണായിൽ എന്നിവരാണ് സ്വകാര്യ വ്യക്തിക്കെതിരെ ഡ്രൈബ്യൂണലിനെ സമീപിച്ചത്. നിലവിൽ ട്രൈബ്യൂണലിന്റെ വിധി കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.