Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടിപ്പെരിയാർ കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ റ്റി.ഡി.സുനിൽകുമാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത് .
പ്രതിയെ വെറുതെ വിട്ട നടപടിയിൽ ഏറെ പഴി കേൾക്കേണ്ടിവന്ന ഉദ്യോഗസ്ഥനാണ് റ്റി.ഡി.സുനിൽകുമാർ .
പോലീസിന്റെ ഭാഗത്തെ നിഷ്പക്ഷതയും ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ തന്റെ നിരപരാധിത്വം തെളിയിക്കുക എന്നതിനൊപ്പം പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അപ്പീൽ നൽകിയത് എന്ന് സുനിൽകുമാർ പ്രതികരിച്ചു.