വെള്ളയാംകുടി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് സംഘടിപ്പിക്കുന്ന ദിക്ർ ഹൽക്ക വാർഷികവും മത വിജ്ഞാന സദസും ഡിസംബർ 23 മുതൽ 25 വരെ നടക്കും.

വെള്ളയാംകുടി ഹിദായത്തിൽ ഇസ്ലാം ജമാഅത്തിന്റെ കീഴിൽ ഓരോ മാസവും നടത്തിവരാറുള്ള പ്രാർത്ഥന സംഗമ സദസിന്റെ വാർഷികമാണ് ഡിസംബർ 23 മുതൽ 25 വരെ നടക്കുന്നത്.
23 ആം തീയതി ശനിയാഴ്ച വൈകുന്നേരം ജമാഅത്ത് പ്രസിഡണ്ട് കെ പി ഹസൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കട്ടപ്പന ദാറുസ്സലാം ജമാഅത്ത് ഇമാം യൂസഫ് കൗസരി പ്രാർത്ഥന നിർവഹിക്കുന്നതും വെള്ളയാംകുടി ജമാഅത്ത് പ്രസിഡണ്ട് ഇമാം അൻവർ ഹുസൈൻ മൗലവി ഖുർആൻ പാരായണവും നടത്തും.
ഉടുമ്പൻ ചോല താലൂക്ക് ജമാഅത്ത് ഫെഡറേഷൻ പ്രസിഡണ്ട് ഹാജി വി എം സാലിഹ് തൂക്കുപാലം ഉദ്ഘാടനം നിർവഹിക്കും.
പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ എം എം ബാബ മൗലവി അങ്കമാലിയും വഴിതെറ്റുന്ന യുവതയും വഴി കാണിക്കുന്ന ഇസ്ലാമും എന്ന വിഷയത്തിൽ അൽ ഹാഫിള് ഇ പി അബൂബക്കർ അൽ ഖാസിമിയും പ്രഭാഷണങ്ങൾ നടത്തും.
വാർത്താസമ്മേളനത്തിൽ വെള്ളയാംകുടി ഇമാം മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, ജമാഅത്ത് പ്രസിഡണ്ട് കെ പി ഹസൻ , സബീർ പി.കെ പുത്തൻപറമ്പിൽ ,എം എം റസാക്ക്, ഷമീർഖാൻ ഓലിക്കപ്പാറ എന്നിവർ പങ്കെടുത്തു