Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം: അഴുതക്കടവ്, മുക്കുഴി കാനനപാത വഴിയുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു


ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനന പാതകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇതുവഴിയുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അഴുതക്കടവിലെ പ്രവേശന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണിവരെയും മുക്കുഴിലെ പ്രവേശന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 4.30 വരെയുമാണ് ദീര്‍ഘിപ്പിച്ചത്. നേരത്തേ അഴുതക്കടവിലെ പ്രവേശന സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് 2.30 വരെയും മുക്കുഴിലെ പ്രവേശന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 3.30 വരെയുമായിരുന്നു. നിലവില്‍ ഈ കാനന പാതകളിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമയപരിധി ദീര്‍ഘിപ്പിച്ചത്.