ഇന്റർ സോൺ കരാട്ടെ-മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം ഓവറോൾ ചാമ്പ്യൻമാർ


കോതമംഗലത്ത് നടന്ന എ. പി. ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കായിക വിഭാഗം സംഘടിപ്പിച്ച ഇന്റർ സോൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം 14 പോയിന്റോടെ മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം ഒന്നാം സ്ഥാനം നേടി. എൻ. എസ്. എസ് കോളേജ് പാലക്കാട് 10, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,വരിക്കോലി 9 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. പുരുഷ വിഭാഗം എ.ഐ. എസ്. എ. റ്റി എറണാകുളം എട്ട് പോയിന്റുകളോടെ ഒന്നാം സ്ഥാനവും, സെന്റ്.ജോസഫ് പാലാ 7,മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വരികോലി 6 പോയിന്റുകളും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി. കേരളത്തിൽ നിന്നും 42 കോളേജുകൾ പങ്കെടുത്തതിൽ 17 പോയിന്റുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോതമംഗലം ഓവറോൾ ചാമ്പ്യൻമാരായി. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വരിക്കോലി 15, സെന്റ്.ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലാ 13 പോയിന്റുകളും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് ഉദ്ഘാടനം ചെയ്തു.കെ.റ്റി. യു കായിക വിഭാഗം ഡയറക്ടർ ഡോ. രമേശ് കുമാർ അധ്യക്ഷത വഹിച്ചു. കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റും ടൂർണമെന്റ് ഡയറക്ടറുമായ ജോയി പോൾ മുഖ്യപ്രഭാഷണം നടത്തി.തോമസ് റ്റി.എ, ഒ. എൻ രാജു, എസ്.വിജയൻ, റെനി പോൾ , അനിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും 148 മത്സരാർഥികൾ 17വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു.ഈ മത്സരത്തിൽ നിന്നും തെരെഞ്ഞെടുക്കപെടുന്ന കായിക താരങ്ങൾ മധ്യപ്രദേശിലെ ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കും. ചാമ്പ്യൻഷിപ്പ് നേടിയ കായിക താരങ്ങളെയും പരിശീലകൻ ജോയി പോളിനെയും എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു. ഫിസാ അസീസ് സ്വാഗതവും കായിക വിഭാഗം മേധാവി വിനോദ് കുഞ്ഞപ്പൻ കൃതജ്ഞതയും പറഞ്ഞു.