Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോതമംഗലം കീരംപാറ പഞ്ചായത്തിൽ ചെങ്കരക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടുപന്നി വീണു


കോതമംഗലം കീരംപാറ പഞ്ചായത്തിൽ ചെങ്കരക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടുപന്നി വീണു. ജനവാസ മേഖലയായ കല്ലാനിക്കൽപ്പടിയിൽ തൊണ്ടുങ്കൽ സൂസൻ ബേബിയുടെ കിണറിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കാട്ടുപന്നി വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പും, പഞ്ചായത്ത് പ്രസിഡൻ്റും സ്ഥലത്തെത്തി പന്നിയെ വെടിവക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.
പന്നികളെ വെടിവക്കാൻ ലൈസൻസുള്ള ഷിൻ്റോയാണ് പന്നിയെ വെടിവച്ചത്. പന്നിയുടെ ജഡം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മറവ് ചെയ്യുമെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിവാകരൻ പറഞ്ഞു.
രാത്രി കാലങ്ങളിൽ ഇറങ്ങിയിരുന്ന വന്യമൃഗങ്ങൾ ഇcപ്പാൾ പകൽ സമയത്തും നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവായിരിക്കുകയാണെന്ന് കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് പറഞ്ഞു.