ലബ്ബക്കട വില്ലേജ് ഓഫീസിന് സമീപം മാലിന്യങ്ങൾ കെട്ടി കിടന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുന്നു. മാലിന്യം മാറ്റാൻ തയ്യാറാകാതെ കാഞ്ചിയാർ പഞ്ചായത്ത്


ലബ്ബക്കട വില്ലേജ് ഓഫിസിന് ലബ്ബക്കട വെള്ളിലാങ്കണ്ടം ബൈപ്പാസ് റോഡ് ആരംഭിച്ചിരിക്കുന്ന ഭാഗത്താണ് വ്യാപകമായി മലിന്യങ്ങൾ കുന്ന് കൂടി കിടക്കുന്നത്…! ഹരിത കർമ്മസേനയുടെ മെറ്റിരിയൽ ഫെസിലിറ്റി കളക്ഷൻ കൗണ്ടറിനു സമീപമാണ് മാലിന്യങ്ങൾ ദുർഗന്ധം പരത്തും വിധം കുന്ന് കൂടികിടക്കുന്നത്…! 100 കണക്കിന് വാഹനയാത്രികരും സ്കൂൾ കുട്ടികളും കടന്ന് പോകുന്ന വഴിയിലാണ് ഇത്തരത്തിൽ ഒരു മാലിന്യക്കൂമ്പാരം ..! കുട്ടികളുടെ ഡയപ്പറുകൾ, ഭക്ഷണ മാലിന്യങ്ങൾ . പ്ലാസ്റ്റിക്ക് കുപ്പികൾ, മദ്യകുപ്പികൾ തുടങ്ങി , ഇവിടെ സ്ഥാപിച്ചിരിക്കുന്ന കണ്ടയിനർ ബോക്ക്‌സിനു ചുറ്റുമാണ് മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് …. : കാഞ്ചിയാർ പഞ്ചായത്തിന്റ ഭാഗമായ ഇവിടെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ യാതൊരു നാടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ് ….! എത്രയും വേഗം നീക്കം ചെയ്യാൻ പഞ്ചായത്ത് തയ്യാറാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം