Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി ചെങ്കര പുല്ലുമേട് റോഡിൽ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം


ഇടുക്കി : കുമളി ചെങ്കര പുല്ലുമേട് റോഡിൽ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. തമിഴ്നാട് മധുരയിൽ നിന്നും വഴിതെറ്റി വന്ന അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. ചെങ്കര പുല്ലുമേട് റോഡിൽ ശങ്കരാഗിരി വലിയ വളവിലാണ് പുലർച്ചെ മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായത്.
ബസ്സിൽ ഡ്രൈവർ ഉൾപ്പെടെ ഇരുപത്തിയാറ് അയ്യപ്പഭക്തന്മാർ ഉണ്ടായിരുന്നു.
അപകടത്തിൽ സാരമായി പരുക്കേറ്റ രണ്ട് പേരെ കട്ടപ്പന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ
ചെങ്കരയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുമളി ആശുപത്രിലേക്ക് മാറ്റി.