Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ഇടുക്കി മൂലമറ്റത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മാതാപിതാക്കളായ കുമാരനെയും തങ്കമ്മയെയും കൊലപ്പെടുത്തിയ ശേഷമാണ് അജേഷ് ആത്മഹത്യ ചെയ്‌തത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056