Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അനധികൃത വയറിങ്ങിനെതിരെ നടപടി സ്വീകരിക്കും

അനധികൃത വയറിങ് കണ്ടെത്താനും തടയാനും നടപടികള്‍ സ്വീകരിക്കാന്‍ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തില്‍ നടന്ന ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ഇടുക്കി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സജിത് കുമാര്‍ വി എന്‍, സന്തോഷ് പി എബ്രഹാം(എക്സിക്യൂട്ടീവ് എഞ്ചിനീയര്‍(കെ എസ് ഇ ബി-പിഎംയു), വി റിജു (എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (ഡിസ്ട്രിബ്യൂഷന്‍), ബി കൃഷ്ണകുമാര്‍ (അഡീഷണല്‍ സൂപ്രണ്ട്, പൊലീസ്), എം വി യോഹന്നാന്‍ (ബി ക്ലാസ് കോണ്‍ട്രാക്ടര്‍), മുഹമ്മദ് ദിലീഫ് (ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍), എം ഡി ജോയ് (ഇലക്ട്രിക്കല്‍ വയര്‍മാന്‍) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.