യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമളി പെട്രോൾ പമ്പിലേയ്ക്ക് മാർച്ചും ഉന്തുവണ്ടി പ്രതിഷേധവും നടത്തി
യൂത്ത് കോൺഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുമളി പെട്രോൾ പമ്പിലേയ്ക്ക് മാർച്ചും ഉന്തുവണ്ടി പ്രതിഷേധവും നടത്തി . പെട്രോളിനും ഡീസലിനും ക്രമാതീതമായി വില വർദ്ധിക്കുകയും പെട്രോളിന് 100 രൂപ കടക്കുകയും ചെയ്ത സാഹചര്യത്തിലും കേന്ദ്ര ഗവൺമെൻറിൻറെ അനങ്ങാപ്പാറ നയത്തിനെതിരെയും സംസ്ഥാന സർക്കാരിൻറെ നിഷേധാത്മക നിലപാടിനെതിരെയും പ്രതിഷേധിച്ചു കൊണ്ടാണ് യൂത്ത് കോൺഗ്രസ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.
ഒരു ലിറ്റർ പെട്രോളും ഡീസലും അടിക്കുമ്പോൾഗുണഭോക്താവിൽനിന്നും 61 രൂപയി അധിക നികുതിയായി ഇരു സർക്കാരുകളും വാങ്ങുന്നത്. ആനുപാതിക മായിട്ടുള്ള അധികനികുതി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം പകരേണ്ട കേരള സർക്കാരും ഇതിൽ നിന്നും പിന്തിരിയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇത്തരത്തിലുള്ള ജനദ്രോഹപരമായ നിലപാടുകൾ പുനപരിശോധിക്കണമെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി മെമ്പർ ശ്രീ റോബിൻ കാരക്കാട്ട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരുചക്രവാഹനവും ഉന്തുവണ്ടിയും തള്ളിയും . പെട്രോൾ പമ്പിൽ ശൈന പ്രതിഷ്ണം നടത്തിയും പ്രതിഷേധിച്ചു.സമരത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി എൻ ബോസ് , യൂത്ത് കോൺഗ്രസ് നേതാക്കളായ മോബിൻ വരിക്കമാക്കൽ,ജോമോൻ ജോയ് ,റിനോമോൻ കെ ജെ , രാഹുൽ രാജേഷ്, ജോബിൻ പി സി സോജൻ എന്നിവർ പങ്കെടുത്തു.