മുല്ലപ്പെരിയാര്‍:പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണം: ജില്ലാ കളക്ടര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് തിങ്കളാഴ്ച 137.50 അടിയില്‍ എത്തിയതിനാലും വൃഷ്ടിപ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വര്‍ദ്ധിച്ചതുകൊണ്ടും ഡിസംബര്‍ 19ന് (ചൊവ്വ) രാവിലെ 10 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
അതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ കളക്ടര്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാർ ജലനിരപ്പ്
18-12-2023
4:00 PM
Level =138.00 ft
Inflow
Average = 12200.00 cusecs
Tunnel Discharge =1867.00 Cusecs
Storage = 6622.00 Mcft
Climate = Cloudy