കട്ടപ്പന മേട്ടുക്കുഴിക്ക് പുതിയ KSRTC സർവ്വീസ് ആരംഭിച്ചു

കട്ടപ്പന മേട്ടുക്കുഴിക്ക് പുതിയ KSRTC സർവ്വീസ് ആരംഭിച്ചു.
കോൺഗ്രസിന്റ് നേതൃത്വത്തിൽ കട്ടപ്പന | KSRTC ഡിപ്പോ ഇൻസ്പെക്ടർക്ക് നിവേധനം നൽകിയതിനെ തുടർന്നാണ് പുതിയ സർവ്വീസ് ആരംഭിച്ചത്.
കട്ടപ്പന,മേട്ടുക്കുഴി, കറുവാക്കുളം, പ്രദേശത്തെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് KSRTC കട്ടപ്പന ഇൻസ്പെക്ട് CR മുരളിക്ക് കോൺഗ്രസിന്റ് നേതൃത്വത്തിൽ ജനപ്രതിനിധികൾ ഒക്ടോബർ 22 ന് നിവേധനം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ്
കട്ടപ്പന ഡിപ്പോയിൽ നിന്നും ഇന്നു മുതൽ മേട്ടുക്കുഴിയിലേക്ക് സർവ്വീസ് ആരംഭിച്ചത്.
അമ്പലക്കവലയിൽ നഗരസഭ കൗൺസിലർമാരായ മായ ബിജു ,ഐബി മോൾ രാജൻ, തങ്കച്ചൻ പുരയിടം, പ്രശാന്ത് രാജു തുടങ്ങിയവരുടെ നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി.
അമ്പലക്കവല -മേട്ടുക്കുഴി- കറുവാ ക്കുളം മേഖലയിലെ ജനങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും സർവ്വീസ് ഗുണകരമാകും.
എല്ലാ ദിവസവും രാവിലെ 7.50 ന് കട്ടപ്പനയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് മേട്ടുക്കുഴിയിലെത്തി 8.20 ന് തിരികെ കട്ടപ്പന വഴി തൊടുപുഴക്കു മടങ്ങുന്ന രീതിയിലാണ് സർവ്വീസ് ക്രമികരിച്ചിരിക്കുന്നത്.