നാട്ടുവാര്‍ത്തകള്‍
കോവിഡ് നിയന്ത്രണം; 35 കോടിയിലധികം രൂപ പിഴയായി പൊലീസ് ഇടാക്കി
ഈ വർഷം കോവിഡ് നിയമലംഘനങ്ങളുടെ പിഴയായി പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പോലീസ് പിഴ ചുമത്തുന്നത്. ഈ രീതിയിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ എട്ടു വരെ ചുമത്തിയ പിഴ 35,17,57,048 രൂപയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച 82,630 പേർക്കെതിരേയാണ് കേസെടുത്തത്.