കട്ടപ്പനയിൽ സംയുക്ത ക്രിസ്‌തുമസ് ആഘോഷം ഇന്ന്

കട്ടപ്പനയിലെ സംയുക്ത ക്രിസ്‌തുമസ് ആഘോഷം ഇരുപത്തിയഞ്ചാമത്തെ വർഷത്തി ലെത്തിയിരിക്കുകയാണ്.
ഇന്ന് വൈകുന്നേരം 5 മണി മുതൽ കട്ടപ്പന സി. എസ്.ഐ. ഗാർഡനിലാണ് സംയുക്ത ക്രിസ്‌തുമസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ വർഷത്തെ സംയുക്ത ക്രിസ്‌തുമസ് ആഘോഷം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിയ്ക്കൽ ഉദ്ഘാടനം ചെയ്യും.
എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് , വിവിധ ക്രൈസ്‌തവ സഭകൾ, വൈഎംസി എ. ഹൈറേഞ്ച് കമ്മ്യൂണിക്കേഷൻസ്, പ്രസ്സ് ക്ലബ്ബ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന, മർച്ചൻ്റ്സ് യൂത്ത് വിംഗ് , ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചെയർമാൻ റവറന്റ് വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും.
കട്ടപ്പന സെൻ്റ് ജോർജ് ഫൊറോനാ പള്ളി വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ ക്രിസ്‌തുമസ് കേക്ക് മുറിക്കൽ നിർവ്വഹിക്കും.
വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യപ്രഭാഷണം നടത്തും.
എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്കബ്, കട്ട പ്പന സെന്റ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി സജോ ജോഷി മാത്യു, കട്ടപ്പന സെന്റ്റ് ജോർജ് യാക്കോബായ ചർച്ച് വികാരി റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പ, കട്ടപ്പന സെന്റ്റ് ജോൺസ് സി.എസ്.ഐ. ചർച്ച് വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി റവ. റിറ്റോ റെജി, നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കട്ടപ്പന സെന്റ് ജോൺസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ബ്രദർ ബൈജു ചാക്കോ വാലുപറമ്പിൽ, കട്ടപ്പന സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, കൊച്ചുകാമാക്ഷി സെൻ്റ് തോമസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. അലക്‌സ് പീടികയിൽ എന്നിവർ ക്രൈസ്‌തവ സഭകളെ പ്രതിനിധീകരിച്ച് ക്രിസ്‌തുമസ് സന്ദേശം നൽകും.
ഇത്തവണ 17 ടീമുകളാണ് കരോൾ ഗാനങ്ങൾ ആലപിക്കുന്നത്.
സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഈ വർഷത്തെ പ്രധാന സ്പോൺസർ ഡെറിക് ജോൺസ് ഓവർസീസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡാണ്.
പ്രോഗ്രാമിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്കും സമ്മാനങ്ങളുടെ പെരുമഴയാണ് സംഘാ കൾ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് മുപ്പതിനായിരം രൂപയുടെ സമ്മാനങ്ങൾ നൽകും.