Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെലന്‍സും ജില്ലാ നൈപുണ്യസമിതിയും സംയുക്തമായി ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന ‘ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ടെക്‌നീഷ്യന്‍’ സൗജന്യ പരിശീലനത്തിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട 18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞ യോഗ്യത പ്ലസ് വണ്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778416796 എന്ന നമ്പറിലോ രഞ്ജിത്ത് കുമാര്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍, ഫോണ്‍: 8592022365 എന്ന നമ്പറിലോ ബന്ധപ്പെടുക.