ലോക്ക് ഡൗണിൽ വാഹന പരിശോധന നടത്തുന്ന പോലീസ്‌ക്കാർക്ക് ആശ്രയമായി കട്ടപ്പന ഗവ.ട്രൈബൽ സ്‌കൂളിൽ 6-ാം ക്ലാസിൽ പഠിക്കുന്ന സന്ദീപ്
കട്ടപ്പന : കട്ടപ്പന സ്‌കൂൾക്കവല ഭാഗത്ത് ലോക് ഡൗണിന്റെ ഭാഗമായുള്ള വാഹന പരിശോധന നടത്തുന്ന പോലീസ്‌ക്കാർക്ക് ചായയും പലഹാരവും എത്തിച്ച് നൽകി കൊച്ചുമിടുക്കൻ സന്ദീപ്.
കട്ടപ്പന ഗവ.ട്രൈബൽ സ്‌കൂളിൽ 6-ാം ക്ലാസിൽ പഠിക്കുന്ന സന്ദീപ് കട്ടപ്പനയിൽ പ്രൈവറ്റ് ബസ് – ടാക്സികൾ ഓടിക്കുന്ന ശ്രീകുമാറിന്റെ മകനാണ്. സ്‌കൂൾക്കവലയിൽ വാടകയ്ക്കു തമാസിക്കുന്ന വീട്ടിൽ നിന്നും ലോക്ഡൗണിന്റെ ആദ്യ ദിവസങ്ങൾ മുതൽ തന്നെ പോലീസുക്കാരുടെ ജോലിയും, കഷ്ടപ്പാടും കണ്ടിട്ട് വെള്ളവും, ഭക്ഷണവും പോലീസ്‌കാർക്ക് നൽകണമെന്ന് അമ്മ സവിതയോട് അവശ്യപ്പെട്ടു.
മകന്റെ ആഗ്രഹം സാധിച്ചു നൽകാൻ രാവിലെയും വൈകിട്ടും ചായയും, പലഹാരവും നൽകാൻ ശ്രീകുമാർ തീരുമാനിച്ചു. മഴയാണെങ്കിൽ പോലും ഒരു മാസത്തിലേറയായി കൃത്യം രാവിലെയും വൈകിട്ടും ഡ്യൂട്ടിയിലുള്ള പോലീസ്‌കാർക്ക് ചായയും പലഹാരവും എത്തിച്ച് പോലീസ്‌കാരുടെ പ്രീയങ്കരനായിരിക്കുകയാണ് സന്തീപ്. ലോക്ഡൗൺ മൂലം ടാക്സികൾ ഒന്നും ഓടാൻ കഴിയാത്തത് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോളാണ് സന്ദീപിന്റെ ആഗ്രഹം ശ്രീകുമാർ സാധിച്ചു കൊടുക്കുന്നത്.