കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്ര


അറിവിന്റെ തീർത്ഥാടനമായ 21 മത്-ാം ശിവഗിരി തീർത്ഥാടനം 2023 ഡിസംബർ 29, 30,31, 2024 ജനുവരി 1 എന്നീ തീയതികളിൽ നടക്കുകയാണ്. തീർത്ഥാടനത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 10 ദിവസത്തെ വൃതശുദ്ധിയോടെ പീതാബരധാരികളായ ഭക്തജനങ്ങൾ പദയാത്ര നടത്തി വരുന്നു. ശിവഗിരി മഠത്തിന്റെ ശാഖാശ്രമമായ കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നും 2008 മുതൽ ശിവഗിരി മഠത്തിലെശ്രീമദ് ഗുരു പ്രകാശം സ്വാമികളുടെ നേത്യത്ത്വത്തിൽ പ്രസ്തുത പദയാത്ര നടന്നു വരുന്നു. കിഴക്കൻ മേഖല പദയാത്ര 2023 ഡിസംബർ 20 മുതൽ 29 വരെ നടത്തപ്പെടുകയാണ്. പദയാതയുടെ ഫ്ലാഗ് ഓഫ് 2023 സിസംബർ 20 ബുധൻ രാവിലെ 7 ന് കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിൽ നടക്കും. ബഹു: SNDP യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ശ്രീ ബിജു മാധവൻ SNDP യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻ കുളം ഗോപി വൈദ്യൻ എന്നിവർ ചേർന്ന് നിർവഹിക്കും. ശ്രീമദ് ഗുരു പ്രകാശം സ്വാമികൾ അചാര്യ പദം അലങ്കരിക്കും. അണക്കര, പുളിയന്മല, കട്ടപ്പന : മുണ്ടക്കയം വഴി സിസംബർ 29 ന് ശിവഗിരിയിൽ എത്തിച്ചേരും 250 ൽ പരം ഭക്തജനങ്ങൾ പദയാത്രയിൽ അണിചേരും. വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി സത് സംഘങ്ങൾ, പ്രാർത്ഥനാ യോഗങ്ങൾ എന്നിവ നടത്തി ഭക്തിപുരസരം നാമജപങ്ങളോടെ നടക്കുന്ന പ്രസ്ഥത പരിപാടികളിൽ അണിചേരുവാൻ എല്ലാ സജ്ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
പത്രസമ്മേളനത്തിൽ -സുരേഷ് ശ്രീധരൻ തന്ത്രി കട്ടപ്പന-KN തങ്കപ്പൻ നെടുംകണ്ടം-സത്യവൃതൻ ബാലഗ്രാം – രവിലാൽ പാമ്പാടുംപാറ എന്നിവർ പങ്കെടുത്തു