വണ്ടിപ്പെരിയാർ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയെ വെറുതെ വിട്ടത് പ്രൊസിക്യൂഷനും പോലീസും ചേർന്നുള്ള ഗൂഡാലോചനയുടെ ഭാഗം


കട്ടപ്പന: വണ്ടിപെരിയാറിലെ ആറുവയസ്സുകാരിയായ കുരുന്നു പെൺകുട്ടിയെ കൊലപ്പെ ടുത്തിയ കേസ്സിലെ പ്രതിയെ രക്ഷപെടുത്താൻ പോലീസും, പ്രൊസിക്യൂഷനും, ഉന്നത ഭ രണകക്ഷി നേതാക്കളും കൂടി ഗൂഡാലോചന നടത്തിയതായി കോൺഗ്രസ്സ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കേസ്സിലെ പ്രതി ഡി.വൈ.എഫ്.ഐ യുടെ പ്രാദേശിക നേതാവും, സിപിഎം ന്റെ സജീവ പ്രവർത്തകനുമാണ്. കേസ്സ് അന്വേഷണം വഴിതെറ്റിക്കുന്നതിനും പ്രതിയെ രക്ഷ പ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ തുടക്ക മുതലെ ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹത യില്ലെന്നുള്ള അന്വേഷണ ഉദ്യോഗസ്ഥനായ റ്റി.ഡി. സുനിൽകുമാറിൻ്റെ വെളിപ്പെടുത്തലും പോസ്റ്റ്മാർട്ടം ചെയ്യാതെ മൃതദേഹം സംസ്‌കരിക്കാൻ സിപിഎം നേതാക്കളും പീരുമേട് എം.എൽഎ യും വലിയ സമ്മർദം നടത്തി. വണ്ടിപ്പെരിയാർ ഗവർമെൻ്റ് ഹോസ്‌പിറ്റലിലെ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലുകൾകൊണ്ട് മാത്രമാണ് മൃതദേഹം പോസ് റ്റ്മാർട്ടം ചെയ്തത്. കേസ്സ് അന്വേഷണത്തിൻ്റെ എല്ലാ ഘട്ടത്തിലും പ്രതിയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് പോലീസ് സ്വീകരിച്ചത് ഉന്നത സി.പി.എം നേതാക്കളുടെ നിർദ്ദേശാനു സരണം അന്വേഷണ ഉദ്യോഗസ്ഥനായ റ്റി.ഡി സുനിൽ തെളിവുകൾ നശിപ്പിക്കുന്നതി നും, കേസ്സ് അന്വേഷണം വഴിതെറ്റിക്കുന്നതിനും ബോധപൂർവ്വമായ ശ്രമം ഉണ്ടായി. ഇതി നെതിരെ കോൺഗ്രസ്സ് പാർട്ടിയുടെ നേതൃത്വത്തിൽ രണ്ടു തവണ വണ്ടിപെരിയാർ പോ ലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റ്റി.ഡി സുനിൽകുമാറിനെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടും ഉന്നതരായ സിപിഎം നേതാക്കളുമായുള്ള ബന്ധം മൂലം എല്ലാ അന്വേഷണങ്ങളിൽ നിന്നും അച്ചടക്ക നടപടിക ളിൽ നിന്നും ഇയാൾ രക്ഷപെടുകയായിരുന്നു. പ്രതിയെ ഇന്നലെ തന്നെ ജയിലിൽ നി ന്നും പുറത്തിറക്കുന്നതിനും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനും പോലീസ് കാണിച്ച ഉത്സാഹം കണ്ടാൽ ആർക്കും എല്ലാം മനസ്സിലാകും. കട്ടപ്പനയിൽ സീനിയർ അഭിഭാഷകർ ഉണ്ടായിട്ടും ജില്ലക്കു പുറത്തുള്ള അഭിഭാ ഷകരെ പ്രതിക്കു വേണ്ടി കേസ്സ് നടത്തുന്നതിന് വൻ തുക നൽകി സിപിഎം നേതാക്കൻ മാർ ഏർപ്പാട് ചെയ്തുകൊടുത്തു. ഈ അഭിഭാഷകനും, സിപിഎം നോമിനിയായ പബ്ലി ക്ക് പ്രൊസിക്യൂട്ടറും, അന്വേഷണ ഉദ്യോഗസ്ഥനും, സിപിഎം നേതാക്കളും കൂടി നടത്തി യ ഗൂഡാലോചനയുടെ ഫലമാണ് കേസ്സ് അട്ടമറിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച, അറു വയസ്സു മാത്രം പ്രായമുള്ള കുരുന്നു പെൺകുഞ്ഞിനെ നിഷ്ഠൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ, കേസ്സ് തെളിവുകൾ നശിപ്പിച്ച പ്രതിയെ രക്ഷപെടുത്താൻ സഹായിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്സ് എടുക്കുകയും, അച്ചടക്ക നടപടി സ്വീകരിച്ച് സർവ്വീസിൽ നിന്നും പുറത്താക്കുകയും ചെയ്യണം. ഗൂഡാലോചന സംബന്ധിച്ച് സമഗ്രമാ പുറത്താക്കാൻ കേസ്സ് നടത്തിപ്പിൽ വലിയ വീഴ്ച്ച വരുത്തിയ പ്രൊസിക്യൂട്ടറെ 3 സർക്കാർ തയാറാകണമെന്നും, പെൺകുട്ടിയുടെ കുടുംമ്പത്തിന് നീതി ല ഭിക്കാൻ സർക്കാർ അടിയന്തിരമായി അപ്പീൽ നൽകണമെന്നും, പ്രതിക്ക് തക്കതായ ശി ക്ഷ ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും കേസ്സ് അട്ടിമറിക്കാൻ നടന്ന ഗൂഡാ ലോചനയെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെപിസിസി എക്സിക്യൂട്ടീ വ് മെമ്പർ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, ഡിസിസി ജനറൽ സെക്രട്ടറി പി.ആർ. അയ്യ പ്പൻ, നേതാക്കളായ സി.എസ്. യശോധരൻ, തോമസ്സ് മൈക്കിൾ, അഡ്വ. ജയിംസ് കാപ്പൻ, ജിറ്റോ ഇലിപ്പുലിക്കാട്ട് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.