സംയുക്ത ക്രിസ്‌തുമസ് ആഘോഷം സിൽവർ ജൂബിലി നിറവിൽ


കട്ടപ്പനയിലെ സംയുക്ത ക്രിസ്‌തുമസ് ആഘോഷം ഇരുപത്തിയഞ്ചാമത്തെ വർഷത്തി ലെത്തിയിരിക്കുകയാണ്. 2013 ഡിസംബർ 17 ഞായറാഴ്‌ച വൈകുന്നേരം 5 മുതൽ കട്ടപ്പന സി. എസ്.ഐ. ഗാർഡനിലാണ് സംയുക്ത ക്രിസ്‌തുമസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ഈ വർഷത്തെ സംയുക്ത ക്രിസ്‌തുമസ് ആഘോഷം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിയ്ക്കൽ ഉദ്ഘാടനം ചെയ്യും.
എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ്. വിവിധ ക്രൈസ്‌തവ സഭകൾ, വൈഎംസി എ. ഹൈറേഞ്ച് കമ്മ്യൂണിക്കേഷൻസ് (എച്ച്.സി.എൻ), പ്രസ്സ് ക്ലബ്ബ് കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന കാർഡമം വാലി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന, മർച്ചൻ്റ് സ് യൂത്ത് വിംഗ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എലൈറ്റ്, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ചെയർമാൻ റവ. വർഗ്ഗീസ് ജേക്കബ് കോർ എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാ. ജോസ് മാത്യു പറപ്പള്ളിൽ ക്രിസ്‌തുമസ് കേക്ക് മുറിക്കൽ നിർവ്വഹിക്കും. വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ ചർച്ച് വികാരി ഫാ. തോമസ് മണിയാട്ട് മുഖ്യപ്രഭാഷണം നടത്തും.
എക്യുമെനിക്കൽ ക്രിസ്‌ത്യൻ ഫെലോഷിപ്പ് ജനറൽ കൺവീനർ ജോർജ് ജേക്കബ്, കട്ട പ്പന സെന്റ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി സജോ ജോഷി മാത്യു, കട്ടപ്പന സെന്റ്റ് ജോർജ് യാക്കോബായ ചർച്ച് വികാരി റവ. ജോൺ വർഗീസ് കോർ എപ്പിസ്കോപ്പ, കട്ടപ്പന സെന്റ്റ് ജോൺസ് സി.എസ്.ഐ. ചർച്ച് വികാരി റവ. ഡോ. ബിനോയി പി. ജേക്കബ്, വെള്ളയാംകുടി ബഥേൽ മാർത്തോമ്മാ ചർച്ച് വികാരി റവ. റിറ്റോ റെജി, നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കട്ടപ്പന സെന്റ് ജോൺസ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ബ്രദർ ബൈജു ചാക്കോ വാലുപറമ്പിൽ, കട്ടപ്പന സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി ഫാ. ഈപ്പൻ പുത്തൻപറമ്പിൽ, കൊച്ചുകാമാക്ഷി സെൻ്റ് തോമസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. അലക്‌സ് പീടികയിൽ എന്നിവർ ക്രൈസ്‌തവ സഭകളെ പ്രതിനിധീകരിച്ച് ക്രിസ്‌തുമസ് സന്ദേശം നൽകും.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കട്ടപ്പന എച്ച്.സി.എൻ. എംഡി ജോർജി മാത്യു, കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് സിറിൾ മാത്യു, കട്ടപ്പന പ്രസ്സ് ക്ലബ് പ്രസിഡന്റ് ജെയ്ബി ജോസഫ്, കട്ടപ്പന റോട്ടറി ക്ലബ് അപ്‌ടൗൺ പ്രസിഡൻ്റ് അഭിലാഷ് എം.എസ്., കട്ടപ്പന റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡൻ്റ് ജോസഫ് തോമസ്, കട്ടപ്പന റോട്ടറി ക്ലബ് ഹെറിറ്റേജ് പ്രസിഡന്റ്റ് വിജി ജോസഫ്, കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡൻ്റ് കേണൽ ഷാജി ജോസഫ്. കട്ടപ്പന ലയൺസ് ക്ലബ് ഓഫ് എലൈറ്റ് പ്രസിഡൻ്റ് അഡ്വ. ബേസിൽ മാത്യു, കട്ടപ്പന ലയൺസ് ക്ലബ് ഓഫ് കാർഡമം വാലി പ്രസിഡൻ്റ് ജോർജ് ജോസഫ്, കട്ടപ്പന ലയൺസ് ക്ലബ് ഗ്രീൻസിറ്റി പ്രസിഡൻ്റ് ബിനോയി വാലുമ്മേൽ, മർച്ചൻ്റ് യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോൻ ജോസ്, കട്ടപ്പന വൈഎംസിഎ സെക്രട്ടറി രജിത് ജോർജ് എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകും.
ഇത്തവണ 17 ടീമുകളാണ് കരോൾ ഗാനങ്ങൾ ആലപിക്കുന്നത്. സെൻ്റ് ജോർജ് ഫൊറോനാ ചർച്ച് കട്ടപ്പന, സെൻ്റ് ജോർജ് യാക്കോബായ ചർച്ച് കട്ടപ്പന. സെന്റ് ജോൺസ് സ്റ്റാഫ് കട്ടപ്പന, ബഥേൽ മാർത്തോമ്മാ ചർച്ച് വെള്ളയാംകുടി, സെൻ്റ് ജോൺസ് സി.എസ്.ഐ. ചർച്ച് കട്ടപ്പന, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കട്ടപ്പന, സെൻ്റ് പോൾസ് മലങ്കര കാത്തലിക് ചർച്ച് കട്ടപ്പന, സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് നരിയമ്പാറ, സെന്റ് ജോർജ് ഫൊറോന ചർച്ച് വെള്ളയാംകുടി. നസ്രത്ത് മാർത്തോമ്മാ ചർച്ച് ചേറ്റുകുഴി. പവർ ഇൻ ജീസസ് ചർച്ച് കട്ടപ്പന വൈഎംസിഎ കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, റോട്ടറി ഹെറിറ്റേജ് വുമൻസ് ക്ലബ് കട്ടപ്പന സംഗീത ഭവൻ കട്ടപ്പന, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ, വനിതാ യൂത്ത് വിംഗ് കട്ടപ്പന, ലയൺസ് ക്ലബ് ഓഫ് കട്ടപ്പന എന്നീ ടീമുകൾ കരോൾ ഗാനം ആലപിക്കും. സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ ഈ വർഷത്തെ പ്രധാന സ്പോൺസർ ഡെറിക് ജോൺസ് ഓവർസീസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡാണ്.
പ്രോഗ്രാമിൽ പങ്കെടുക്കുന്ന പ്രേക്ഷകർക്കും സമ്മാനങ്ങളുടെ പെരുമഴയാണ് സംഘാട കർ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകർക്ക് മുപ്പതിനായിരം രൂപയുടെ സമ്മാനങ്ങൾ നൽകും.
എല്ലാ വർഷത്തെയുംപോലെ പരിപാടിയുടെ തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്. ടീമുകൾക്ക് കൂടുതൽ പ്രചോദനം ഉണ്ടാകുന്നതിന് വേണ്ടി പ്രോഗ്രാമിന് ശേഷ ടീമിന്റെ ഗാനത്തിന്റെ ലിങ്ക് നൽകുന്നതാണ്.
ഡിസംബർ 30-ാം തീയതി വൈകിട്ട് 5 മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏറ്റവ ധികം ലൈക്ക് ലഭിക്കുന്ന ടീമിന് ബജറ്റ് ഹോളിഡേയ്‌സ് നൽകുന്ന പതിനായിരം രൂപയാണ്. രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിന് കട്ടപ്പന എസ് മാർട്ട് നൽകുന്ന അയ്യായിരം രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ട്വിൻസ് എബ്രോഡ് നൽകുന്ന മൂവായിരം രൂപയും സമ്മാനവും ലഭിക്കുന്നതാണ്. ഡിസംബർ 31-ാം തീയതി നടക്കുന്ന പൊതുപരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.
കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ആഘോഷ പരിപാടിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
വാർത്താ സമ്മേളനത്തിൽ ഫാ. ജോസ് മാത്യു പറപ്പള്ളിൽ, റവ. വർഗീസ് ജേക്ക കോർ എപ്പിസ്കോപ്പാ, റവ. ഡോ. ബിനോയി പി. ജേക്കബ്, റവ. റിറ്റോ റെജി, ജോർജ് ജേക്കട ജെയ്ിബി ജോസഫ്, ജോർജി മാത്യു, സിറിൾ മാത്യു. രജിത്ത് ജോർജ്, ജോസഫ് തോമസ്, വി ജോസഫ്, അഭിലാഷി എ.എസ്., പി.എം. ഫ്രാൻസിസ്, അഡ്വ. ബേസിൽ മാത്യു. ജോർജ് തേ സ്, ലാൽ പീറ്റർ പി.ജി., പി.എം. ജോസഫ്, ജോർജ്ജുകുട്ടി പൗലോസ്, ബിനോയി വാലുമ്മേ സണ്ണി ജോസഫ്, അഡ്വ. ജെയ്‌ജു ഡി. അറയ്ക്കൽ എന്നിവർ പങ്കെടുത്തു.