പുറ്റടിയിലെ ഗവൺമെൻ്റ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ സത്യാഗ്രഹ സമരം ആരംഭിച്ചു
1990 – 95 കാലഘട്ടം വരെ പ്രസവ മുൾപ്പെടെയുള്ള പരിചരണ ശുശ്രൂഷകൾ വരെ നടന്നിരുന്ന പുറ്റടി PHC യെ CHC ആയി ഉയർത്തിയ ശേഷം കഴിഞ്ഞ 30 വർഷത്തെ അപേക്ഷിച്ച് വളരെയേറെ പിന്നോക്കം പോയിരിക്കുകയാണ്.
മുൻപ് നടന്നിരുന്ന പ്രസവ ശുശ്രൂഷകൾ കൂടാതെ ഏതാനും വർഷം മുൻപ് വരെ നടന്നിരുന്ന പോസ്റ്റ് മോർട്ടം ഉൾപ്പെടെ എല്ലാം പൂർണ്ണമായി നിലച്ച അവസ്ഥയിൽ ആണ്.
കുറഞ്ഞത് 7 ഡോക്ടർമാരുടെ സേവനത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ഹോസ്‌പിറ്റൽ വേണമെന്ന ആവശ്യം DMO യോടും മന്ത്രി തലത്തിലും നിരവധി പരാതികൾ നൽകിയിട്ടും നടപടി ഇല്ല.
നടപടികൾ ഉണ്ടാവാത്തതിനാലാണ് കക്ഷി രാഷ്ട്രീയ സമുദായിക പരിഗണനകൾക്ക് അതീതമായി ഈ ആശുപത്രി പരിധിയിൽ വരുന്ന എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തി പൗരസമിതി രൂപീകരിച്ചത്.
24 മണിക്കൂർ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം
എക്സ്റേ, ഇ.സി.ജി., ദന്തൽ, ലാബ്, യുണിറ്റുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക
ലാബിന്റെ പ്രവർത്തനം പുതിയ ലാബ് ബ്ലോക്കിലേയ്ക്ക് മാറ്റുക.
ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ, തുടങ്ങി എല്ലാ വിഭാഗങ്ങളിലേയ്ക്കും കഴിവുള്ള ഡോക്ടർമാരെ നിയമിക്കുക
ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാരുടെ അനാവശ്യ സ്ഥലംമാറ്റം ഒഴിവാക്കുക
മോർച്ചറിയുടെ പ്രവർത്തനം പുനരാരംഭിക്കുക.
ഓക്‌സിജൻ കോൺസൻഡ്രേറ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുക.
പണിപൂർത്തിയായികിടക്കുന്ന കെട്ടിടങ്ങൾ പ്രവർത്തന ഉത്ഘാടനങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ നീട്ടികൊണ്ടുപോകുന്ന പരിപാടി അവസാനിപ്പിക്കുക
ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ കോർട്ടേഴ്‌സുകൾ നിർമ്മിക്കുക.
അനാവശ്യ നിർമ്മാണപ്രവർത്തനങ്ങളിലൂടെ ഫണ്ടുകൾ പാഴാക്കികളയുന്നത് അവസാനിപ്പിച്ച് വികസനോത്‌മുഖമായ പ്ലാനുകളിലൂടെ നിർമ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പൗരസമിതി മുന്നോട്ടുവയ്ക്കുന്നത്.
സമരത്തിന്റ് ഒന്നാം ഘട്ടമായി പുറ്റടി ആശുപത്രി സംരക്ഷണ സമിതിയുടെ നേത്യത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളെയും സാമുദായികനേതാക്കളുടെയും നേതൃത്വത്തിൽ ദീപം തെളിയിച്ച് പ്രതിക്ഷേധ പ്രകടനം പുറ്റടി മില്ലുകവലയിൽ നിന്നും ആരംഭിച്ച് ആശുപത്രി പടിക്കൽ എത്തിച്ചേർന്നപ്പോൾ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനംങ്കേരിയുടെ നേത്യത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളേയും മതസാമുദായിക നേതാക്കൻമാരേയും ക്ലബ്ബുകളേയും സംഘടനകളേയും ഉൾപ്പെടുത്തികൊണ്ട് 15-ാം തീയതി വൈകിട്ട് 5.00 വരെ 24 മണിക്കൂർ നീണ്ടുനിൽക്കുന്ന സത്യാഗ്രഹ സമരപരിപാടി ആരംഭിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് സമരത്തിൽ പങ്കാളികൾ ആയിരിക്കുന്നത്
കൺവീനർ സജി യോഹന്നാൻ, ചെയർമാൻ എം.സി.രാജു മേട്ടേൽ, ജോയിന്റ്.കൺവീനർ ജോബിൻസ് പനോസ് ,
ട്രഷറർ ആൽബിൽ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.