Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ഉളുപ്പുണി, കോട്ടമല, പുള്ളിക്കാനം മേഖലകള്‍ പരിധിക്ക് പുറത്ത്;ഓണ്‍ലൈന്‍ പഠനം താളം തെറ്റുന്നു



വാഗമണ്‍: മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാതെ വന്നതോടെ ള്ളുപ്പൂണി, കോട്ടമല, പുള്ളിക്കാനം മേഖലകളില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം താളം തെറ്റുന്നു. തേയിലത്തോട്ടം മേഖലകളാണ് ഇവിടം. നൂറുകണക്കിനു സാധാരണക്കാരായ തൊഴിലാളികളാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. നെറ്റ് വര്‍ക്ക് ഇല്ലാതെ വരുന്നതോടെ കുട്ടികള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് മലമുകളിലും മറ്റും കയറിയിരുന്നാണ് പഠനം നടത്തുന്നത്. മഴ തുടങ്ങിയതോടെ ഇതും നടക്കാതെയായി. വാഗമണ്ണിലും, പുള്ളിക്കാനത്തും, കോട്ടമലയിലും, അമ്പലമേട്ടിലും പല കമ്പനികളുടെയും ടവര്‍ ഉണ്ടെങ്കിലും കൃത്യമായി സിഗ്നല്‍ ലഭിക്കാറില്ല. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!