Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നവകേരള സദസ്സ്: ജില്ലയില്‍ ലഭിച്ചത് 42,234 നിവേദനങ്ങള്‍
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്ന നവകേരള സദസ്സ് പീരുമേട് നിയോജകമണ്ഡലത്തില്‍ സമാപനം കുറിച്ചപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി പരാതി പരിഹാര കൗണ്ടറുകള്‍. 42,234 നിവേദനങ്ങളാണ് ജില്ലയില്‍ ആകെ ലഭിച്ചത്. തൊടുപുഴ – 9434, ഇടുക്കി – 8203
ദേവികുളം- 9774, ഉടുമ്പഞ്ചോല- 6088, പീരുമേട് – 8735 എന്നിങ്ങനെയാണ് മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകള്‍. എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുന്നെയും പരിപാടി കഴിഞ്ഞും നിവേദനം സ്വീകരിച്ചിരുന്നു.