Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ വ്യാജ ഏജൻസികളെ സൂക്ഷിക്കുക
കട്ടപ്പനയിൽ യാതൊരു ലൈസൻസും ഇല്ലാതെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ ഉണ്ട്. പണം നഷ്ടപെട്ട ശേഷം പോലീസിൽ പരാതി കൊടുത്താലും ഒരു ചീറ്റിംഗ് കേസ് എടുക്കുമെന്നല്ലാതെ പണം തിരികെ കിട്ടില്ല. കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൂറിൽ അധികം പരാതികളാണ് ഇത്തരം ജോബ് വിസയുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് വിദേശ ജോലിക്ക് പണം കൊടുക്കുന്നവർ കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രോട്ടേക്ടർ ഓഫ് എമിഗ്രന്റ് ലൈസൻസ് ഉണ്ടോ എന്ന് അന്വേഷിക്കുക. ലൈസൻസ് നമ്പർ പ്രദേർശിപ്പിച്ചിട്ടുണ്ടോ, എന്ന് പരിശോധിക്കുക. ഓൺലൈൻ വഴിയുള്ള ഇടപാടുകൾ നടത്താതിരിക്കുക.