കനിവല്ല കനവാണ് : ഇനി ഡ്രൈവ് ചെയ്ത് മുന്നേറാം

ജില്ലയിലെ ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കി ഗതാഗത മന്ത്രി ആന്റണി രാജു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ദേവികുളം മണ്ഡലത്തില്‍ നടന്ന സദസിലാണ് ലൈസന്‍സുകള്‍ നല്‍കിയത് .
മറയൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ് പെണ്‍കുട്ടികള്‍ക്കാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.
ജില്ലയിലെ ആദിവാസി ഊരുകളിലെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി വാഹനമോടിക്കാന്‍ പഠിപ്പിച്ച് ഡ്രൈവിങ് ലൈസന്‍സെടുത്ത് നല്കുന്ന ഗോത്രസേവ പദ്ധതിയായ കനവ് മോട്ടോര്‍ വാഹന വകുപ്പാണ് നടത്തുന്നത്.
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കുടികളിലെത്തി ലേണേഴ്സ് പരീക്ഷയ്ക്കുള്ള പാഠങ്ങളും , കമ്പ്യൂട്ടര്‍ പരിശീലനവും ഇവര്‍ക്കായി നല്‍കിയിരുന്നു . സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാനുള്ള തുകയ്ക്കായി സ്പോണ്‍സര്‍മാരെ വകുപ്പ് തന്നെ കണ്ടെത്തി നല്‍കിയിരുന്നു. ഉള്‍വലിഞ്ഞു പോകുന്ന ആദിവാസികളായ സ്ത്രീ സമൂഹത്തിന്റെ സ്വയം പര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യവെക്കുന്നത്.