Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കണ്ണൂർ അയ്യൻകുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച് ആദിവാസി യുവാവിന്റെ മരണം ചികില്‍സ വൈകിയതിനാലെന്ന ആരോപണവുമായി ബന്ധുക്കൾ

കുട്ടുകപ്പാറയിലെ രാജേഷ് ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡി.കോളേജിലും ചികില്‍സ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. രാജേഷ് ഗുരുതരാവസ്ഥയിലായിരുന്നെന്നും വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് പരിയാരം മെഡിക്കൽ കോളേജിന്റെ നിലപാട്. ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.