Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സി പി ഐ സംസ്ഥാന സെക്രെട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു..

സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. കാനം രാജേന്ദ്രൻ അന്തരിച്ച സഹചര്യത്തിലാണ് പാർട്ടി ചുമതല ബിനോയ് വിശ്വത്തിന് കൈമാറിയത്.
ഡി.രാജയുടെ അധ്യക്ഷതയിൽ ചേർന്ന സി.പി.ഐ എക്സിക്യൂട്ടീവിലാണ് തീരുമാനം. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ അന്തിമ അംഗീകാരം നൽകുമെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യസഭ എം.പിയായ ബിനോയ് വിശ്വത്തിന്റെ കാലാവധി ആറുമാസത്തിനകം പൂർത്തിയാകും