നവകേരള സദസ്സ് : നാളെ ട്രാഫിക് നിയന്ത്രണം

ഇടുക്കി നിയോജകമണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് 11 ന് രാവിലെ 6 മണി മുതല്‍ ചെറുതോണി ടൗണിലും സമീപപ്രദേശങ്ങളിലും യാതൊരു വാഹനവും പാര്‍ക്ക് ചെയ്യുവാന്‍ പാടില്ല.
രാവിലെ 9 മണി മുതല്‍ ട്രാഫിക് ഡൈവേര്‍ഷന്‍ ഉണ്ടായിരിക്കും. എറണാകുളം ഭാഗത്ത് നിന്നും, കട്ടപ്പന ഭാഗത്തേക്ക് വരുന്ന ഭാര വാഹനങ്ങൾ പാംബ്ല ചെക്ക് പോസ്റ്റ് വഴി കല്ലാർകുട്ടി പുതിയ പാലം കബിളികണ്ടം-മുരിക്കാശേരി വഴിയും , അടിമാലി ഭാഗത്ത് നിന്നും വരുന്ന ഭാര വാഹനങ്ങൾ കല്ലാർകുട്ടി പുതിയ പാലം കബിളികണ്ടം-മുരിക്കാശേരി വഴിയും തിരിഞ്ഞു പോകേണ്ടതാണ്.കരിമ്പന്‍ ഭാഗത്ത് നിന്നും കട്ടപ്പന ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ( റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) തടിയമ്പാട്- മരിയാപുരം -ഇടുക്കി വഴിയും കട്ടപ്പന ഭാഗത്തുനിന്നും തൊടുപുഴ, എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ (റൂട്ട് ബസ് ആംബുലന്‍സ് എന്നിവ ഒഴികെ) ഇടുക്കി തണ്ടാന്‍ പറമ്പ് പാലം -കുതിരക്കല്ല് തടിയമ്പാട് വഴിയും തിരിഞ്ഞു പോകണം.
ആളുകളുമായി അറക്കുളം, വാഴത്തോപ്പ്, വാത്തിക്കുടി, കഞ്ഞിക്കുഴി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ 09:00 മണി വരെ ഇടുക്കി ജംഗ്ഷനിലും, 09.00 മണിക്ക് ശേഷം ആലിഞ്ചട് ജംഗ്ഷനിലും ആളുകളെ ഇറക്കിയ ശേഷം പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. രാവിലെ 9 മണിക്ക് പ്രഭാത യോഗത്തിനും ബ്രേക്ഫാസ്റ്റിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചെറുതോണി പുതിയ ബസ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ഈ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രത്യേക ക്ഷണിതാക്കളുടെ വാഹനങ്ങള്‍, ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ എന്നിവ തിയേറ്റര്‍ പടിക്കും മെഡിക്കല്‍ കോളേജിനും ഇടയിലുള്ള പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിരിക്കുന്ന ഭാഗത്ത് മാത്രവും വിദ്യാധിരാജ സ്‌കൂള്‍ ഗ്രൗണ്ട്, ഗ്രീന്‍ലാന്‍ഡ് തിയേറ്റര്‍ പരിസരം എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നവകേരള സദസ്സിനെത്തുന്ന വകുപ്പ് മേധാവികളുടെയും പത്രപ്രവര്‍ത്തകരുടെയും മറ്റു വകുപ്പുകളുടെയും വാഹനങ്ങള്‍ ഇടുക്കി ഡി റ്റി പി സി പാര്‍ക്കിലും പാര്‍ക്കിന് എതിര്‍ വശത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തും കൊച്ചിന്‍ വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സ്ഥലത്തും ഇടുക്കി സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ടിലും ഇടുക്കി ന്യൂമാന്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. നവകേരള സദസ്സിനെത്തുന്ന ആളുകളുമായി കട്ടപ്പന ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങള്‍ ആളുകളെ ഇടുക്കി ജങ്ഷനില്‍ ഇറക്കിയശേഷം ഇടുക്കി ഡാം ടോപ്പ് മുതല്‍ ഇടുക്കി ഡാമിന്റെ പ്രവേശന കവാടം വരെയുള്ള ഭാഗങ്ങളിലും ഗുരുമന്ദിരം നാരകക്കാനം റോഡ് സൈഡിലും പാര്‍ക്ക് ചെയ്യണം. ബസില്‍ ആളുകളുമായി വരുന്നവര്‍ ആളുകളെ ഇറക്കിയശേഷം വാഴത്തോപ്പ് വി എച്ച് എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ആളുകളുമായി വരുന്ന മറ്റു വാഹനങ്ങള്‍ അവരെ ഇറക്കിയശേഷം ചെറുതോണി പാലം മുതല്‍ ഗാന്ധിനഗര്‍ കോളനി റോഡ് വരെയുള്ള ഭാഗത്തും വഞ്ചിക്കവല എച്ച്ആര്‍സി വഞ്ചിക്കവല ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗിരിജ്യോതി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാര്‍ക്ക് ചെയ്യണം.