Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മൂന്ന് മാസം മുമ്പ് ജോലിക്ക് പോയ മേരികുളം സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു

അയ്യപ്പൻകോവിൽ മേരികുളം പാറയിൽ പരേതനായ പി. വി ശശി (അഞ്ജലി പ്രസ്സ് ഉപ്പുതറ )യുടെ മകൻ നിഖിൽ പി ശശി(22) ആണ് മരിച്ചത്.
മൂന്ന് മാസം മുൻപാണ് നിഖിൽ ദുബായിൽ സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്.
വ്യാഴാഴ്ച ജോലി കഴിഞ്ഞു രാത്രി 10.30 ഓടെ ഉറങ്ങാൻ കിടന്ന അഖിൽ രാവിലെ വൈകിയും ഉണരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾക്ക് ആസ്വഭാവികത തോന്നിയതിനാൽ അബുലൻസ് വിളിച്ച് അടുത്തുള്ള അൽ റഷീദ് ഹിസ്‌പിറ്റലിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണം സ്ഥിതീകരിച്ചു.
മൃദദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കളും, സുഹൃത്തുക്കളും നടത്തുന്നു.
അമ്മ പ്രസാദ ശശി, ഏക സഹോദരൻ UKയിൽ വിദ്യാർത്ഥി ആയ നിമൽ പി ശശി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്