Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മഹാസംഗമത്തിന് ഒരുങ്ങി തൊടുപുഴ





* ജില്ലയില്‍ നവകേരള സദസിന് ഇന്ന് (10) തുടക്കമാകും

നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ പങ്കെടുക്കുന്ന നവകേരള സദസിന് ഇടുക്കി ജില്ലയിൽ ഇന്ന് ( 10 ) തുടക്കമാവും.

വൈകീട്ട് 6.30ന് ഗാന്ധിസ്‌ക്വയര്‍ മൈതാനത്ത് നവകേരള സദസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ , തുറമുഖം മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു, ദേവസ്വം, പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റ് പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, വ്യവസായം, നിയമം, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്, മൃഗസംരക്ഷണ ഡയറി വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സഹകരണം, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍, മത്സ്യവിഭവ, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍, പൊതുമരാമത്ത,് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കായിക,വഖഫ്, ഹജ്ജ് തീര്‍ത്ഥാടനം, പി ആന്‍ ടി, റെയില്‍വേ, വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍, ഭക്ഷ്യ പൊതുവിതരണം ലീഗല്‍ മെട്രോളജി ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍, ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു, തദ്ദേശസ്വംയഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, എന്നിവരുടെ സാന്നിധ്യത്തിലാണ് സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്.


*പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകള്‍*

നവകേരള സദസില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ ഭരണകൂടം വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരാതികള്‍ സ്വീകരിക്കാന്‍ ഓരോ മണ്ഡലത്തിലും 20 കൗണ്ടറുകള്‍ വീതമാണ് സജ്ജീകരിച്ചിരിക്കുന്നത്. നവകേരള സദസ്സ് ആരംഭിക്കുന്നതിന് 3 മണിക്കൂര്‍ മുന്‍പ് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു തുടങ്ങും. അപേക്ഷകളില്‍ സമയബന്ധിത നടപടി ഉറപ്പാക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ കൃത്യമായ സ്ഥലങ്ങളിലേക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട് . പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടറുകളാണ് ഓരോ വേദിയിലും ഒരുക്കിയിരിക്കുന്നത് പരിപാടികള്‍ ആരംഭിക്കുന്നതിനു മുന്‍പും , പരിപാടി കഴിഞ്ഞതിനു ശേഷവും പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികളില്‍ പൂര്‍ണ്ണമായ വിലാസവും മൊബൈല്‍ നമ്പറും നിര്‍ബന്ധമായി നല്‍കണം. പരാതിക്കാര്‍ക്ക് രസീത് നല്‍കും. മുഴുവന്‍ പരാതികളും സ്വീകരിച്ചതിനുശേഷ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളു.


*ഗതാഗത നിയന്ത്രണം പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങൾ, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ , സ്ഥലങ്ങള്‍*

നവകേരള സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സിലേക്കെത്തുന്ന എല്ലാവര്‍ക്കും പരിപാടി വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നവകേരള സദസ്സിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴ , മണക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ സീമാസ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മണക്കാട് റോഡ് വഴി പോകണം. പാലാ ഭാഗത്തുനിന്ന് മൂലമറ്റം, മാങ്ങാട്ടുകവല ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നെല്‍കോസ് ജങ്്ഷനില്‍ നിന്നും തിരിഞ്ഞു കോതായി കുന്ന് ബൈപ്പാസ് വഴി തിരിഞ്ഞുപോകണം. മണക്കാട് ജങ്ഷനില്‍ നിന്നും വരുന്ന ചെറുവാഹനങ്ങള്‍ ചാഴിക്കാട്ട് ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ നിന്നു തിരിഞ്ഞു പുഴയോരം വഴി പോകണം.ബസ് സ്റ്റാന്‍ഡില്‍ നിന്നും കിഴക്കോട്ട് പോകുന്നു ബസുകള്‍ കോതായിക്കുന്ന് ബൈപ്പാസ് – ന്യൂ മാന്‍ കോളേജ് ബൈപ്പാസ് വഴി പോകണം. നവകേരള സദസിനോടനുബന്ധിച്ച് കിഴക്ക് ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ കാര്‍ഡ്സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം. പാലാ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ പ്രൈവെറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് ആളുകളെ ഇറക്കി സെന്റ്. സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലോ തെനംകകുന്ന് ബൈപ്പാസിലോ പാര്‍ക്ക് ചെയ്യണം. മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ കാര്‍ഡ്സ് ഭാഗത്ത് ആളുകളെ ഇറക്കി ന്യൂ മാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം. മൂലമറ്റം ഭാഗത്തുനിന്നും വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യന്‍ ഹാര്‍ഡ് വെയര്‍ ജങ്ഷനില്‍ ആളുകളെ ഇറക്കി ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലോ വിമല സ്‌കൂള്‍ ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യണം.


*പ്രഭാത യോഗം*

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും 20 മന്ത്രിമാരും സംവദിക്കും. പ്രഭാതയോഗം ഡിസംബര്‍ 11ന് രാവിലെ 9ന്
ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!