Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പനയിൽ വച്ച് നടന്ന ഇടുക്കി റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യന്മാരായി ഓസാനാ൦ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പനയ്ക്ക് അഭിമാനമായി



കട്ടപ്പനയിൽ വച്ച് നടന്ന ഇടുക്കി റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചാമ്പ്യന്മാരായി ഓസാനാ൦ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ കട്ടപ്പനയ്ക്ക് അഭിമാനമായി. ഇടുക്കി ജില്ലയിലെ 7 സബ് ജില്ലകളിൽ നിന്നായി 500 ഓളം സ്കൂളുകൾ പങ്കെടുത്ത കലാമേളയിൽ 110 പോയിന്റുമായാണ് കട്ടപ്പന ഓസാനം ഹൈസ് സ്കൂൾ വിഭാഗത്തിൽ ഒന്നാമത് എത്തിയത്. നാലുദിവസം നീണ്ട കലാമേളയിൽ അയ്യായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. തങ്കമണിയിൽ നടന്ന കട്ടപ്പന സബ് ജില്ല കലോത്സവത്തിലും മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച് ഓസാനം സ്കൂൾ മുന്നിൽ എത്തിയിരുന്നു. ട്രാഫിയുമായി കുട്ടികളും അദ്ധ്യാപകരും കട്ടപ്പന ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സംസ്ഥാന മത്സരത്തിലും വിജയം ആവാർത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓസാനം ടീം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!