Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പിഎം കിസാൻ നിധി ; ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്ന കര്‍ഷകര്‍ക്ക് കുടിശ്ശികയടക്കം തുക നല്‍കും
ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കുന്ന കര്‍ഷകര്‍ക്ക് പിഎം കിസാൻ നിധിപ്രകാരം ലഭിക്കാനുള്ള തുക കുടിശ്ശികയടക്കം നല്‍കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍. 2018-19 മുതല്‍ 2023-24 വരെ പദ്ധതിപ്രകാരം കേരളത്തിന് അനുവദിച്ചത് 9242.69 കോടി രൂപയാണ്. ഓരോ വര്‍ഷവും യഥാക്രമം 191.60 കോടി, 1938.28 കോടി, 1213.80 കോടി, 2114.33 കോടി, 2186.05 കോടി, 1598.63 കോടി എന്നിങ്ങനെ. ആനുകൂല്യം യഥാര്‍ഥ ഗുണഭോക്താവിന് ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണ് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശമെന്നും തോമര്‍ ലോക്സഭയില്‍ ആന്റോ ആന്റണിയെ അറിയിച്ചു.