വിണ്ടും അയ്യപ്പൻകോവിൽ മേരികുളം ഭാഗത്ത് മോഷണ പരമ്പര: മോഷ്ടാക്കളെ കണ്ടെത്താനാവാതെ പോലിസ്
അയ്യപ്പൻകോവിൽ മേരികുളത്തെ വ്യാപരസ്ഥനങ്ങളിലാണ് കഴിഞ്ഞ ദിവസം മോഷ്ണ ശ്രമങ്ങൾ നടത്തിയത്… ഒരു വ്യാപരാസ്ഥപനത്തിൽ നിന്നും 1500 രൂപ മോഷ്ടാവ് അപഹരിച്ചതായ് വ്യപാരികൾ പറയുന്നു….! രാത്രി 12 മണിയോടെ വൈദ്യുതി കട്ടാക്കിയ ശേഷമാണ് മോഷണം നടന്നത് …! കമ്പിപ്പാര ഉപയോഗിച്ച് മോഷ്ടാവ് മോഷണ ശ്രമം നടത്തിയതിന്റ ദ്യശ്യങ്ങൾ സമീപത്തെ കടയുടെ CCTV യിൽ ഉള്ളതായും വ്യാപാരികൾ പറയുന്നു …! തുടർന്ന് മോഷണം നടക്കുന്നത് ശ്രദ്ധയിൽ പ്പെട്ട വ്യാപരികൾ പോലിസിനേ അറിക്കുകയും ചെയ്തു …! പോലിസ് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടവിനെ പിടികൂടാൻ ആയില്ല …. തുടർന്ന് പോലിസ് പോയി എന്ന് മനസിലാക്കിയ മോഷ്ടാവ് മേരികുളത്തെ മറ്റൊരു സ്ഥാപനത്തിലും കയറി മോഷണം നടത്തുകയും ചെയ്തതായ് വ്യപാരികൾ പറയുന്നു. രണ്ട് മാസം മുമ്പ് മാട്ടുക്കട്ടയിലെ ഫാൻസി കടയിൽ കയറിയ അതേ മോഷ്ടാവ് ആണ് ഇവിടെ കയറിയത് എന്നും വ്യപാരികൾ പറയുന്നു…. എന്നാൽ അടുത്തിടെ നടക്കുന്ന മോഷണങ്ങൾ കണ്ട് പിടിക്കാൻ ആവാതേ ഇരുട്ടിൽ തപ്പുന്ന സമീപനമാണ് ഉപ്പുതറ പോലിസ് സ്വികരിക്കുനത് എന്ന ആക്ഷേപം ശക്തമാണ്