പയനീർ ആർക്കിടെക്സ് ആന്റ് എഞ്ചിനീയേഴ്സിന്റെ നവീകരിച്ച ഷോറും പ്രവർത്തനമാരംഭിച്ചു
കട്ടപ്പനയിലെ നിർമ്മാണ മേഖലയിൽ കഴിഞ്ഞ 22 വർഷക്കാലമായി കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് നൂതനമായ സൃഷ്ടികളും നിർമ്മിതികളും ചെയ്തുകൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പയനീർ ആർക്കിടെക്സ് & എഞ്ചിനീയേഴ്സിന്റെ നവീകരിച്ച ഷേ ഷോറും മുനിസിപ്പാലിറ്റി ഗെയ്റ്റിന് എതിർവശത്തുള്ള ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉത്ഘാടനം നിർവഹിച്ചു.
കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ലെൻസ്ഫെഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ അലക്സാണ്ടർ, ലെൻസ്ഫെഡ് ഇടുക്കി ജില്ലാ പ്രസിഡന്റ് പി എൻ ശശികുമാർ, വെള്ളയാംകുടി മാർത്തോമ്മാ ചർച്ച് വികാരി റവ.ഫാ:റിറ്റോ റെജി, നഗരസഭ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, അന്നമ്മ മാത്യു തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
മാറുന്ന കാലത്തിനനുസരിച്ച് നൂതനമായ ഭവനങ്ങൾ, ദൈവാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവ ഡിസൈൻ ചെയ്യുകയും, മുനിസിപ്പാലിറ്റി പഞ്ചായത്ത് സെൽഫ് സർട്ടിഫിക്കേഷൻ പെർമിറ്റുകൾ, എസ്റ്റിമേറ്റ്, വാലുവേഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവ എടുത്തു നൽകുകയും ചെയ്യുന്ന സേവനങ്ങൾ ഇവിടെ നിന്നും ലഭ്യമാണ്.