പൊതു പ്രവര്‍ത്തകനായ പിതാവിന്റെ ശിഷ്യണത്തില്‍ സംസ്ഥാന തലത്തിലേക്ക് പ്രവേശനം നേടി നെഫി സൂസണ്‍ സിജു
യു.പി. വിഭാഗം മോണോ ആക്ട് മത്സരത്തിലാണ് കൊച്ചുതോവാള സെന്റ് ജോസഫ് യു.പി.എസ് വിദ്യാര്‍ഥിനി നെഫി സൂസണ്‍ സിജു ഒന്നാം സ്ഥാനം നേടിയത്. സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് നെഫി അവതരിപ്പിച്ചത്. കട്ടപ്പന നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, അഭിനേതാവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളില്‍ സജീവമായ സിജു ചക്കുംമൂട്ടിലാണ് നെഫിയുടെ പിതാവ്.
ഉപജില്ലയില്‍ പദ്യം ചൊല്ലല്‍, സംഗഗാനം, ദേശഭക്തി ഗാനം എന്നിവയിലും പങ്കെടുത്തിരുന്നെങ്കിലും ജില്ലാ തലത്തിലേക്ക് പ്രവേശനം ലഭിച്ചില്ല എന്നാല്‍ പിതാവ് സിജു ചക്കൂംമുട്ടിലാണ് മോണോ ആക്ടില്‍ സുഗതകുമാരിയുടെ കവിത പ്രമേയമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുകയായിരുന്നു. മുത്ത സഹോദരി നേഹല്‍ സാറ സിജു ചവിട്ടു നാടകത്തില്‍ ഉപജില്ലയില്‍ മത്സരിച്ചെങ്കിലും ജില്ലയിലേക്ക് പ്രവേശനം ലഭിച്ചില്ല. നെസി അന്ന സിജുവാണ് സഹോദരി. അമ്മ അനുമോള്‍ എബ്രഹാം.