ഇടുക്കി ജില്ലാ സ്കൂൾ കലോത്സവത്തിലെ കാർട്ടൂൺ മത്സരത്തിൽ മുഖ്യവിഷയമായി നവകേരള യാത്ര
ഇടുക്കി ജില്ലാ കലോത്സവത്തിലെ കാർട്ടൂൺ മത്സരത്തിൽ മുഖ്യവിഷയമായി നവകേരള യാത്ര.ഹൈസ്കൂൾ വിഭാഗത്തിന് പ്രവേശനോത്സവം വിഷയമായി നൽകിയപ്പോൾ ഹയർസെക്കണ്ടറി വിഭാഗത്തിനാണ് നവകേരള യാത്ര വിധി കർത്താക്കൾ മത്സര വിഷയമായി നൽകിയത്.ആനൂകാലിക പ്രസക്തിയുള്ള വിഷയങ്ങൾ കാർട്ടൂൺ മത്സരത്തിന് നൽകുവാനായിരുന്നു വിധി കർത്താക്കളുടെ തീരുമാനം. ഇങ്ങനെയാണ് സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള യാത്ര മത്സര വിഷയമായി നൽകുവാൻ തീരുമാനിച്ചത്.കലോത്സവ വേദികളിൽ ഒന്നായ ഓശ്ശാനാം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു കാർട്ടൂൺ മത്സരം.ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ചില മത്സരാർത്ഥികൾ ഗൗരവത്തോടെ നേരിട്ടപ്പോൾ ചിലർ സരസമായി ക്യാൻവാസിൽ വരച്ചു .സാമകാലിക പ്രസക്തിയുള്ള വിഷയമായതിനാൽ കാർട്ടൂൺ വരയ്ക്കുവാൻ ബുദ്ധിമുട്ട് നേരിട്ടില്ലെന്ന് വിദ്യാർത്ഥിനി പറയുന്നു .നവകേരള യാത്രയിലെ ബസാണ് മിക്ക മത്സരാർത്ഥികളുടെയും ക്യാൻവാസിലെ പ്രധാന കഥാപാത്രമായത്.മുഖ്യനും മറ്റു മന്ത്രിമാരും യാത്രക്കാരാണെങ്കിൽ വിമർശനവുമായി പൊതുജനങ്ങളും വരകളിലുണ്ട്. മത്സരാർത്ഥികൾ മികച്ച നിലവാരം പുലർത്തിയെന്നാണ് വിധികർത്താക്കളുടെ വിലയിരുത്തൽ