നാട്ടുവാര്‍ത്തകള്‍
വാക്സിന് ചലഞ്ചില്‍ പങ്കെടുക്കാന്‍ കറവപശുവിനെയും കിടാവിനെയും നല്കി കര്‍ഷക കുടുംബം
വണ്ടിപെരിയാര്‍: സംസ്ഥാന സര്‍ക്കാരിന്റെ വാക്സിന് ചലഞ്ചില്‍ പങ്കെടുക്കാന്‍ ആകെയുള്ള വരുമാന മാര്‍ഗമായ കറവ പശുവിനെയും കിടാവിനെയും നല്കി കര്‍ഷക കുടുംബം. പീരുമേട് തോട്ടം മേഖലയിലെ എസേ്റ്ററ്റില്‍ താമസിക്കുന്ന ജയമ്മയും കുടുംബവുമാണ് തങ്ങളുടെ ഉപജീവന മാര്‍ഗമായ കറവ പശുവിനെയും കിടാവിനേയും നല്‍കിയിരിക്കുന്നത്. വണ്ടിപെരിയാര്‍ അരണക്കല്‍ എ.കെ.ജി ബ്രാഞ്ചില്‍ നടന്ന യോഗത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആര്. തിലകന് പശുവിനെയും കിടാവിനെയും ഏറ്റുവാങ്ങി. പി.റ്റി.റ്റി. യൂണിയന് ജനറല്‍ സെക്രട്ടറി എം. തങ്കധുരൈ, എസ്. ചന്ദ്രന്, വാര്‍ഡ് മെമ്പര്‍ പ്രതിഭ, ഭാരവാഹികളായ വിജയകുമാര്‍, ജോണ്സണ് എന്നിവര്‍ പങ്കെടുത്തു. ഇതോടൊപ്പം എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ അനീഷ തന്റെ പഠനത്തിന് ആവശ്യമായി ശേഖരിച്ചിരുന്ന കുടുക്കയിലെ പണവും കൈമാറി.