ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ നാളെ മുതൽ കട്ടപ്പനയിൽ


ഡിസംബര്‍ അഞ്ചു മുതല്‍ എട്ടുവരെ കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഓസാനം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്റ് ജോര്‍ജ് പാരീഷ് ഹാള്‍, ദീപ്തി നഴ്സറി സ്കൂൾ ഓഡിറ്റോറിയം തുടങ്ങിയ വേദികളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഏഴു സബ്ജില്ലകളില്‍ നിന്നായി 4000 ത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും.
അഞ്ചാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന സെൻറ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ടൗൺ ചുറ്റി സാംസ്കാരിക റാലി നടക്കും .
തുടർന്ന് വിവിധ മത്സരങ്ങൾ ആരംഭിക്കും .
ആദ്യദിനം ഉപകരണ സംഗീത മത്സരങ്ങളും രചനാ മത്സരങ്ങളും ഭരതനാട്യം, കുച്ചിപ്പുടി, കഥാപ്രസംഗം, മോണോ ആക്ട് ,മിമിക്രി തുടങ്ങിയ മത്സരങ്ങളാണ് നടക്കുക.
ആറാം തീയതി രാവിലെ 10 മണിക്ക് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം എം എം മണി എംഎൽഎ നിർവഹിക്കും .
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യക്ഷത വഹിക്കും .
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു മുഖ്യപ്രഭാഷണം നടത്തും .
വിവിധ രാഷ്ട്രീയ സാമുദായിക സംഘടന നേതാക്കളും ജനപ്രതികളും പങ്കെടുക്കും