Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു ഭീഷണിയായി ഉണങ്ങി ദ്രവിച്ച കമുക്

കട്ടപ്പന പള്ളിക്കവല സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്കൂളിന് സമീപമാണ് റോഡ് സൈഡിൽ ഉണങ്ങി ദ്രവിച്ച കമുക് ഭീഷണിയാവുന്നത്.
സെന്റ് ജോൺസ് ആശുപത്രിയിലേക്കടക്കം നിരവധി കാൽനടയാത്രക്കാരും വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയുടെ സമീപമാണ് ഏതു സമയവും നിലം പതിക്കാവുന്ന രീതിയിൽ മണ്ട ഉണങ്ങിയ കമുക് നിൽക്കുന്നത് .
ഡിസംബർ 5 മുതൽ ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന പ്രധാന വേദിക്കടുത്താണ് കമുക് നിൽക്കുന്നത്. 11 K V ലൈനും ഇതിന് താഴെയൂടെയാണ് കടന്നുപോകുന്നത്.
അപകടം ഉണ്ടാവുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കുക.