2018ലെ മഹാപ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട വാത്തിക്കുടി പഞ്ചായത്തിലെ 12 കുടുംബങ്ങൾക്ക് വീട് നൽകും

രാജപുരം, പെരിയാർവാലി മേഖലകളിലെ 12 കുടുംബങ്ങൾക്ക് ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾക്ക് നാളെ ഡിസംബർ 3 ന് ഉച്ചക്ക് 12 മണിക്ക് തറക്കല്ലിടുകയാണ്.
2018ലെ മഹാപ്രളയത്തിന് ശേഷം ഈ പ്രദേശങ്ങൾ വാസയോഗ്യമല്ലെന്നും, പ്രദേശവാസികളെ മാറ്റി പാർപ്പിക്കണമെന്നും ഉള്ള ജിയോളജി വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സ്ഥലം ലഭ്യമാക്കിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഭവന നിർമ്മാണത്തിനു വേണ്ടിയുള്ള നടപടികൾ യാതൊന്നും നാളിതുവരെ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇടുക്കി കെയർ ഫൗണ്ടേഷൻ ഏറ്റവും അർഹതപ്പെട്ട 12 കുടുംബങ്ങൾക്കുള്ള വീടുകളുടെ നിർമാണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. എത്രയും പെട്ടെന്ന് തന്നെ പദ്ധതി പൂർത്തീകരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
ഇതിനായി നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം അഭ്യർത്ഥിക്കുകയാണ്…
നാളെ ഉച്ചയ്ക്ക് 12 മണിക്ക് പള്ളിക്കുടി സിറ്റിയിൽ വെച്ചാണ് ചടങ്ങ് നടക്കുക.
കൊക്കയാർ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള 20 വീടുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്
ഇതിനായി സഹകരിച്ച ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നു….സ്നേഹപൂർവ്വം…*ഡീൻ* *കുര്യാക്കോസ്*