Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വാഴവരയിലെ ഫാമിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണം തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
വാഴവരയിലെ ഫാമിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണം തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വാഴവരയിൽ ഫാമിലെ നീന്തൽക്കുളത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . വീട്ടമ്മ മരണപ്പെട്ടത് തീപ്പൊള്ളലേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു.ഇടുക്കി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്.76% തീപ്പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.വെള്ളിയാഴ്ച ഉച്ചയോടെയാണ് മോർപാളയിൽ ജോയ്സ് എബ്രഹാമിനെ നീന്തൽകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാണപ്പെട്ടത്.സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ തുടരന്വേഷണം ഉണ്ടാകുമെന്നും കട്ടപ്പന ഡിവൈ. എസ് പി വി എ നിഷാദ്മോൻ പറഞ്ഞു.ജോയിസിന്റെ മൃതദേഹം നെല്ലിപ്പാറ സെന്റ്. സേവിയേഴ്സ് പള്ളിയിൽ ശനിയാഴ്ച്ച വൈകിട്ട് 5 മണിയോടെ സംസ്കരിച്ചു.