കരുതലും കൈതാങ്ങും നൽകി സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടികൊണ്ട് പോകുവാൻ ഭിന്നശേഷിയുള്ളവരെ കൂടി പ്രാപ്തരാക്കുക എന്നതാണ് ഭിന്നശേഷിക്കാരുടെ പൊതുസഭയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ


കട്ടപ്പന : കരുതലും കൈതാങ്ങും നൽകി സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടികൊണ്ട് പോകുവാൻ ഭിന്നശേഷിയുള്ളവരെ കൂടി പ്രാപ്തരാക്കുക എന്നതാണ് ഭിന്നശേഷിക്കാരുടെ പൊതുസഭയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ . 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ടൗൺഹാളിൽ 2024 – 25 വാർഷികപദ്ധതിയിലുൾപ്പെടുത്തി നടത്തിയ കട്ടപ്പന നഗരസഭാ പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ പൊതുസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോയി ആനിതോട്ടം മുഖ്യപ്രഭാഷണം നടത്തി. സിബി പാറപ്പായി, ബിൻസി മാത്യു, ഷിബു ടി.എസ്, ബിന്ദു കെ ജി തുടങ്ങിയവർ സംസാരിച്ചു. മുൻ വർഷങ്ങളിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയത് വിലയിരുത്തുന്നതിനും പുതിയ സാമ്പത്തിക വർഷം പദ്ധതിയിലുൾപ്പെടുത്തേണ്ട നിർദേശങ്ങൾ സ്വീകരിക്കുവാനുമാണ് ഭിന്നശേഷിക്കാരുടെ പൊതുസഭ നടത്തിയത്.