Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘ചരിത്രത്തിൽ ആദ്യം’; ഷാഫി പറമ്പിലിനെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് സജി ചെറിയാൻ



പാലക്കാട്: ഷാഫി പറമ്പിൽ എംഎൽഎയെ നവകേരള സദസ്സിലേക്ക് ക്ഷണിച്ച് മന്ത്രി സജി ചെറിയാൻ. ഒരു മണ്ഡലത്തിലെ കാര്യങ്ങൾ വിശദീകരിക്കാൻ സർക്കാർ അവിടെ ഉളള എംഎൽഎയെ തന്നെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്നും മന്ത്രി. മാധ്യമങ്ങളാണ് നവകേരള സദസ്സിന്റെ ബസ്സിന്‌ പ്രചാരണം നൽകിയത്. അതിന് മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. നവകേരള സദസ്സിൽ നിന്ന് പ്രതിപക്ഷം പൂർണമായി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിലിനെ മന്ത്രി സജി ചെറിയാൻ ക്ഷണിക്കുന്നത്.

കോൺഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് നവ കേരള സദസ്സിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി.

നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ വനിത ലീഗ് നേതാവും പങ്കെടുത്തു. മണ്ണാർക്കാട് മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദയാണ് നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ പങ്കെടുത്തത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!