എം.ബി.സി എൻജിനീയറിങ് കോളേജിൽ ദേശിയതല പ്രൊജക്റ്റ് എക്സിബിക്‌ഷൻ നടന്നു
പീരുമേട് : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ ദേശിയതല പ്രൊജക്റ്റ് എക്സിബിക്‌ഷൻ നടന്നു.
കോളേജ് ന്യൂ അക്കാഡമിക് ബ്ലോക്കിൽ ടെക് എക്സിബിഷിയോ എന്നാ പേരിൽ നടന്ന ദേശിയതല പ്രദർശനം മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രസന മെത്രാപ്പോലീത്ത ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.കോളേജിൽ പഠിക്കുന്ന വിദ്യർഥികൾ അവരുടെ നുതനമായ ആശയങ്ങൾ അടങ്ങുന്ന പ്രൊജക്റ്റുകൾ പ്രദർശിപ്പിച്ചു. വിദ്യർഥികൾ നിർമിച്ച ഇലക്ട്രിക് വേക്കിൾ, വിൻഡ് മിൽ, പോർട്ടബിൾ സ്കൂട്ടർ ഓക്സിജൻ കോണ്സെന്ട്രേറ്റഡ്, മുണ്ടക്കയത്തെ ട്രാഫിക് ഒഴിവാക്കാൻ ഉള്ള ത്രീഡി മോഡൽ അടക്കമുള്ള പ്രൊജക്റ്റുകൾ ശ്രെദ്ധ ആകർഷിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ.ജോൺ സാമൂവൽ, സ്റ്റുഡന്റ് അഡ്വൈസർ ഫാ.സജിൻ സാബു പട്ടത്തിൽ, പ്ലയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ,കോർഡിനേറ്റർ മാരായ ഡോ.ഷിലു ജോൺസ്, പ്രോഫ്. അനു നായർ, എന്നിവർ പ്രസംഗിച്ചു.കോളേജിലെ വിവിവിധ ഡിപ്പാർട്മെന്റ് മേധാവികളും അധ്യാപകരും വിദ്യർഥികളും പ്രൊജക്റ്റ് എക്സിബിഷനിൽ പങ്കാളികളായി.