തോട്ടം തൊഴിലാളികളെ ദുരിതക്കയത്തിൽ തള്ളിവിടുന്ന മുണ്ടക്കയം ഈസ്റ്റ് ടി ആർ ആന്റ് ടീ റബ്ബർ തോട്ടം കമ്പനി ഉടമക്കെതിരെ തൊഴിലാളി പ്രതിഷേധം ആർത്തിരമ്പി
ശക്തമായ പ്രതിഷേധവുമായി തോഴിലാളികൾ എത്തിയത് എച്ച് ഇ ഇ എ ,സിഐടിയു അഭിമുഖ്യത്തിൽ ആയിരുന്നു പ്രതിഷേധം.
തോട്ടത്തിൽ നിന്നും വർഷങ്ങൾക്കു മുൻപ് പിരിഞ്ഞുപോയ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ് 230 തൊഴിലാളികൾക്ക്ഗ്രാറ്റിവിറ്റി ലഭിക്കാനുണ്ട്.
പിഎഫ് കുടിശ്ശിക പൂർണമായും അടച്ചു തീർത്തിട്ടില്ല.മുൻകാലങ്ങളിൽ നൽകിയതു പോലെയല്ല ശമ്പള നൽകുന്നത് ലക്ഷങ്ങൾ കുടിശിഖയാണ്. ആശ്രിതരായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നില്ല തൊഴിലാളികളുടെ കണക്കിൽ നിന്നും പിടിച്ച ബാങ്ക് ലോൺ കുടിശ്ശിക വരുത്തി ഇത്
സഹിതം പലിശ സഹിതം അടയ്ക്കുകയെന്ന ആവശ്യം തൊഴിലാളികൾ അവശ്യപ്പെടുന്നു. ബുധനാഴ്ച മുന്നു മണിക്കൽ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കെ പി എൽ എഫ് (സി ഐ ടി യു ) പ്രസിഡന്റ് എസ് ജയമോഹനൻ ഉദ്ഘാടനം ചെയ്തു. സമീപ നാളിൽ തൊഴിൽ മന്ത്രി വി ശിവൻ കുട്ടിതോട്ടം സന്ദർശിച്ച വേളയിൽ മുണ്ടക്കയത്തു ചേർന്ന ഉന്നതതല യോഗത്തിൽ തോട്ടം ഉടമ നൽകിയ എല്ലാ ഉറപ്പുകളും ലംഘിച്ചു. തോട്ടത്തിൽ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കില്ലയെന്ന പിടിവാശിയിലാണ് തോട്ടം ഉടമ. പ്രതിഷേധ ധർണയിൽ പി എസ് രാജൻ, കെ ടി ബിനു,
ആർ ചന്ദ്രബാബു, എം സി സുരേഷ്, തങ്കൻ ജോർജ് , പ്രഭാ ബാബു, റെഡ്ഡി തോമസ് എന്നിവർ സംസാരിക്കും