പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഗ്രാമീണ ലൈബ്രറികള്‍ക്ക് ഗ്രാന്റ് അനുവദിക്കും
ഇടുക്കി ജില്ലാ ശിശുക്ഷേമസമിതി അംഗീകൃത ഗ്രാമീണ ലൈബ്രറികള്‍ക്ക് കുട്ടികളുടെ വിഭാഗത്തിലെ ബാലസാഹിത്യ ഗ്രന്ഥ ശേഖരണത്തിന് 2500 രൂപാ വീതം മാച്ചിംഗ് ഗ്രാന്റ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന ലൈബ്രറികള്‍ 5000 രൂപയുടെ പുതിയ പുസ്തകങ്ങള്‍ വാങ്ങി കുട്ടികളുടെ വിഭാഗം സ്റ്റോക്കില്‍ ചേര്‍ത്ത് പരിശോധനക്ക് വിധേയമാക്കണം. ആദ്യം ലഭിക്കുന്ന അപേക്ഷകളില്‍ 10 എണ്ണമാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും 9447813559 എന്ന ഫോണ്‍ നമ്പരിലോ ജില്ലാ ഓഫിസുമായോ ബന്ധപ്പെടുക. അപേക്ഷകളും രേഖകളും ഡിസംബര്‍ 15 ന് മുമ്പ് സമിതി സെക്രട്ടറിക്ക് ലഭിക്കേണ്ടതാണ്.