തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയല്‍; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍കരണ ക്ലാസ് നടത്തി
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിന് വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആചരിക്കുന്ന ‘ഓറഞ്ച് ദ വേള്‍ഡ്’ കാമ്പയ്‌ന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി എസ്. ക്ലാസ് നയിച്ചു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം തടയല്‍, നിരോധിക്കല്‍ നിയമം 2013(പോഷ് ആക്ട്), പോഷ് പോര്‍ട്ടല്‍, ഡൗറി പോര്‍ട്ടല്‍ എന്നിവ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ക്ലാസില്‍ വിശദീകരിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും തടയുന്നതിന് ഓഫീസുകളില്‍ ആഭ്യന്തരസമിതിയും ജില്ലകളില്‍ പ്രാദേശികസമിതിയും രൂപീകരിക്കേണ്ടതിന്റെ പ്രാധാന്യം, അതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍, സമിതിയുടെ ഘടന, ലൈംഗികാതിക്രമത്തിന്റെ നിര്‍വചനം, പരാതിയില്‍ നടത്തുന്ന അന്വേഷണ രീതി, സ്ത്രീധന നിരോധന നിയമം സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ ക്ലാസ്സില്‍ വ്യക്തമാക്കി. പോഷ് പോര്‍ട്ടലായ ുീവെ.ംരറ.സലൃമഹമ.ഴീ്.ശില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ സംബന്ധിച്ചും സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ംരറ.സലൃമഹമ.ഴീ്.ശി/റീംൃ്യ പോര്‍ട്ടലിനെ സംബന്ധിച്ചും ക്ലാസില്‍ ചര്‍ച്ച നടന്നു. ജില്ലയിലെ വിവിധ വകുപ്പുകളിലെ മേധാവികളടക്കം നൂറിലധികം ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തു.