വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലാ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലാ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ഐ എ എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് ജില്ലാ ഭരണഭകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചത്. പാസ്‌വേഡ് 2023 – 24 എന്ന പേരിലാണ് വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് നൽകിയത് . ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ ഷീബ ജോർജ് ഐ. എ. എസ് നിർവഹിച്ചു
കുട്ടികളുടെ വ്യക്തി വികസനത്തിനും മുന്നോട്ടുള്ള ഉപരിപഠനത്തിന്റെ സാധ്യതകളെക്കുറിച്ചും മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് സെന്റ്. ജെറോംസ് സ്കൂളിൽ നടന്നത്. അസ്സിസ്റ്റന്റ് വികാരി ജോസഫ്
ഉമ്മിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, ന്യൂനപക്ഷ പരിശീലന കേന്ദ്ര പ്രിൻസിപ്പൽ ഡോക്ടർ അനിത ഐസക് , പി.ടി.എ പ്രസിഡന്റ് ജോജോ കുറക്കച്ചിറ , തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു . എയ്ഞ്ചൽ മത്തായി വ്യക്തിത്വ വികസനത്തെക്കുറിച്ചും ബിജു ജോസഫ് കരിയർ ഗൈഡൻസിനെ കുറിച്ചും ക്ലാസ്സ് നയിച്ചു.