Idukki വാര്ത്തകള്കേരള ന്യൂസ്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഡിജിറ്റൽ റിസർവ്വേകർഷകരുടെയും, വ്യാപാരികളുടെയും മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തണം
ഡിജിറ്റൽ റീസർവ്വേ രേഖകളിൽ കൈവശ കൃഷിക്കാരുടെയും പട്ടയം ഇല്ലാത്ത വ്യാപാരികളുടെ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയും പേര് വിവരങ്ങളും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ ഒപ്പുശേഖരണ പരിപാടിയിൽ ആദ്യ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ ആർ വിനോദ് സംസാരിച്ചു. ലാൻഡ് ഫ്രീഡം മൂവ്മെൻറ് വൈസ് പ്രസിഡണ്ട് പി എം ബേബി, വി.ബി രാജൻ ,ഡയസ് പുല്ലൻ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് സിബി കൊല്ലംകുടിയിൽ, ഷിബു എന്നിവർ പങ്കെടുത്തു.